ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഫണ്ട് നൽകരുത്; ജപ്പാന്‍ സര്‍ക്കാരിന് ഗുജറാത്ത് കര്‍ഷകരുടെ കത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഫണ്ട് നൽകരുത്; ജപ്പാന്‍ സര്‍ക്കാരിന് ഗുജറാത്ത് കര്‍ഷകരുടെ കത്ത്

അഹമ്മദാബാദ്:മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയ്ക്ക് ധനസഹായം നൽകരുതെന്നാവശ്യപ്പെട്ട് ജപ്പാൻ സർക്കാരിന് ഗുജറാത്ത് കർഷകരുടെ കത്ത്. ഫണ്ട് നൽകുന്ന ജപ്പാൻ ഏജൻസിയുടെ മാർഗ രേഖകൾ ലംഘിച്ചു കൊണ്ടാണ്ഭൂമി ഏറ്റെടുക്കുന്നതെന്നും അതു കൊണ്ട് ധനസഹായം നൽകരുതെന്നുമാവശ്യപ്പെട്ട്ഗുജറത്ത് ഖേദുത് സമാജിന്റെ നേതൃത്വത്തിൽ 1000 കർഷകരാണ്കത്തയച്ചത്. സംരംഭത്തിനായി 1.10 ലക്ഷം കോടി രൂപയാണ് സർക്കാരിന് ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസി (ജയ്ക്ക)വായ്പയായി നൽകുന്നത്. എന്നാൽ റെയിൽ പാത നിർമിക്കുന്നതിനായി ഏജൻസി മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ പാലിക്കാതെയാണ് നിർമാണവുമായി സർക്കാർമുന്നോട്ടു പോകുന്നതെന്നാണ് കർഷകരുടെ പരാതി. കർഷകരുടെ അവസ്ഥ നേരിൽ കണ്ടറിയാൻ ജപ്പാൻ അംബാസിഡറോട് ഗുജറാത്ത് സന്ദർശിക്കണമെന്നുംഇവർ ആവശ്യപ്പെടുന്നു. ഏജൻസിയുടെ നിർദേശപ്രകാരം ഭൂപ്രകൃതി വിശകലനം ചെയ്യുന്നതിനും സാമൂഹ്യ പശ്ചാത്തലം പഠിക്കാനുമായി ഒരു ഉപദേശക സമിതി രൂപീകരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതൊന്നും പാലിച്ചിട്ടില്ലെന്നും കർഷകരുടെ പരാതിക്കത്തിൽ പറയുന്നു. റെയിൽ പാത നിർമ്മാണത്തിനായി ഗുജറാത്തിലെയും മഹാരാഷ്ട്രയിലേയുമുൾപ്പെടെ 1400 ഹെക്ടർ ഭൂമിയാണ് കേന്ദ്രസർക്കാർ ഏറ്റെടുത്തിരിക്കുന്നത്. അതിൽ 1120 ഹെക്ടർ ഭൂമിയും സ്വകാര്യ വ്യക്തികളുടേതാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2xkB2mE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages