ഭിന്ന ശേഷിക്കാരോട് 'കാല് തല്ലിയൊടിക്കു'മെന്ന് കേന്ദ്ര മന്ത്രിയുടെ ഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ഭിന്ന ശേഷിക്കാരോട് 'കാല് തല്ലിയൊടിക്കു'മെന്ന് കേന്ദ്ര മന്ത്രിയുടെ ഭീഷണി

അസനോൾ: ഭിന്നശേഷിക്കാരുടെ പരിപാടിയിൽ പങ്കെടുക്കവേ കാലു തല്ലിയൊടിക്കുമെന്ന ഭീഷണി മുഴക്കി പുലിവാലു പിടിച്ച് കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ. പശ്ചിമബംഗാളിലെ അസനോളിൽ ചൊവ്വാഴ്ചയാണ് വിവാദത്തിനിടയാക്കിയ സംഭവം നടന്നത്. സാമാജിക് അധികാരിത ശിബിർ എന്ന പരിപാടിയിൽ ക്ഷണിതാവായി എത്തിയതായിരുന്നു മന്ത്രി ബാബുൽ സുപ്രിയോ. ഭിന്നശേഷിക്കാർക്കായി വീൽചെയറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതായിരുന്നു പരിപാടി. പരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് മന്ത്രി പെട്ടെന്ന് പ്രകോപിതനാകുകയും സദസ്സിലുണ്ടായിരുന്ന ഒരാൾക്കു നേരെ രോഷം പ്രകടിപ്പിക്കുകയും ചെയ്തത്. മന്ത്രിയുടെ പ്രസംഗം നടക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന ഒരാൾ എഴുന്നേറ്റു നടന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതു കണ്ട് മന്ത്രി അയാളോട് മൈക്കിലൂടെ ദേഷ്യപ്പെടുകയായിരുന്നു. നിങ്ങൾക്കെന്താണ് പറ്റിയത്? എന്തെങ്കിലും പ്രശ്നമുണ്ടോ? ഇനി നിങ്ങൾ അവിടെനിന്ന് അനങ്ങിയാൽ കാല് ഞാൻ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്നിവടിയും തരും- മന്ത്രി പറഞ്ഞു. ഇനി അയാൾ അവിടെനിന്ന് അനങ്ങിയാൽകാലു തല്ലിയൊടിക്കാനും എന്നിട്ടൊരു ഊന്നുവടി നൽകാനും തന്റെ സുരക്ഷാ ജീവനക്കാരോട് മന്ത്രി നിർദേശിക്കുകയും ചെയ്തു. ഔചിത്യമില്ലാത്ത പ്രസ്താവനകളുടെ പേരിൽ മുൻപും ബാബുൽ സുപ്രിയോ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ അസനോളിൽ സാമുദായിക സംഘർഷം നടന്ന സ്ഥലങ്ങൾ സന്ദർശിക്കവേ മന്ത്രിജനക്കൂട്ടത്തോട് ക്ഷോഭിച്ചിരുന്നു. ബഹളമുണ്ടാക്കിയാൽ ജീവനോടെ തോലുരിക്കും എന്നായിരുന്നു അന്ന് മന്ത്രി ആക്രോശിച്ചത്. അസനോളിൽനിന്നുള്ള ബിജെപി എംപിയായ സുപ്രിയോ പിന്നണി ഗായകനുമാണ്. നിലവിൽ കേന്ദ്ര സഹമന്ത്രിയാണ് ബാബുൽ സുപ്രിയോ. നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയുമാണ് അദ്ദേഹം. What happened to you? Any problem? I can break one of your legs: Union Minister Babul Supriyo to a man during a program for differently abled people at Nazrul Manch in Asansol #WestBengal pic.twitter.com/cFxpF7K6Pn — ANI (@ANI) September 18, 2018 Content Highlights:Babul Supriyo, Differently Abled, BJP, West Bengal


from mathrubhumi.latestnews.rssfeed https://ift.tt/2NqFvyb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages