ജർമനിയിലെ വാദ്യോപകരണ വായന; മമത നീറോയെപ്പോലെയെന്ന് വിമർശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ജർമനിയിലെ വാദ്യോപകരണ വായന; മമത നീറോയെപ്പോലെയെന്ന് വിമർശനം

കൊൽക്കത്ത: സംസ്ഥാനത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി വിദേശസന്ദർശനം നടത്തുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. വിദേശ സന്ദർശനത്തിനിടെ ഫ്രാങ്ക്ഫർട്ടിലെ തെരുവീഥിയിൽ അക്കോർഡിയൻ എന്നവാദ്യോപകരണം വായിക്കുന്ന മമതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനങ്ങളുയർന്നത്. ഹം ഹോംഗെ കാമ് യാബ് എന്ന പ്രശസ്ത ഗാനമാണ് മമത വായിച്ചത്. സാരിയുടുത്ത് വാദ്യോപകരണം വായിക്കുന്ന മമതയെ നിരവധി തദ്ദേശവാസികൾ പ്രശംസിക്കുകയും ചെയ്തു. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ചിരുന്ന നീറോ ചക്രവർത്തിയോടാണ് സിപിഎമ്മിന്റെ നിയമസഭാംഗം സുജൻ ചക്രബർത്തി മമതയെഉപമിച്ചത്. സെപ്റ്റംബർ ആറിന് കൊൽക്കത്തയിലെ മജേർഹത് പാലം തകർന്ന് മൂന്നു പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച ബഗ്രീ മാർക്കറ്റിലുണ്ടായ അഗ്നിബാധയിലും വൻ നാശനഷ്ടമുണ്ടായിരുന്നു. ഇതെല്ലാം നടക്കുമ്പോഴും വിദേശത്ത് കറങ്ങി നടന്ന വാദ്യോപകരണം വായിക്കുകയാണ് എന്ന് ആരോപിച്ച്ട്വിറ്ററിലൂടെ മമതയ്ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് സുജൻ. വിദേശയാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തിൽ കാണാനെത്തിയ മാധ്യമപ്രവർത്തകരോട് സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നതിൽ തനിക്ക് താൽപര്യമില്ലെന്ന് മമത പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞ മമത വിദേശയാത്ര ആസ്വദിക്കുകയാണെന്നും വിമർശനമുണ്ട്. സെപ്റ്റംബർ 16 നാണ് മമത പന്ത്രണ്ട് ദിവസത്തെ വിദേശ സന്ദർശനത്തിനായി പുറപ്പെട്ടത്. ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് മമത സന്ദർശിക്കുന്നത്. പശ്ചിമ ബംഗാളിൽ കൂടുതൽ വിദേശ നിക്ഷേപസമാഹരണവും മമതയുടെ വിദേശസന്ദശന ലക്ഷ്യങ്ങളിൽ പെടുന്നു. ബംഗാൾ ആഗോള വാണിജ്യ ഉച്ചകോടിയുടെ തുടർച്ചയാണ് മമതയുടെ ജർമനി, ഇറ്റലി സന്ദർശനം.


from mathrubhumi.latestnews.rssfeed https://ift.tt/2NSWBUQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages