ന്യൂഡൽഹി: "വീടിന്റെ ടെറസിനു മുകളിൽ തടവിലാക്കപ്പെട്ടനിലയിൽ ഒരു സ്ത്രീ. എല്ലും തോലുമായ രൂപം. സംസാരിക്കാനോ നടക്കാനോ ആളുകളെ തിരിച്ചറിയാനോ പോലും സാധിക്കാത്ത അവർ കിടന്നിരുന്നത് സ്വന്തം വിസർജ്യത്തിനു നടുവിലും. സ്വന്തം സഹോദരനായിരുന്നു അവരുടെ ആ അവസ്ഥയ്ക്കു കാരണക്കാരൻ." ഡൽഹി വനിതാ കമ്മീഷൻ കഴിഞ്ഞദിവസം രോഹിണി സെക്ടറിലെ വീടുകളിലൊന്നിന്റെ മുകളിൽനിന്ന് രക്ഷപ്പെടുത്തിയ സ്ത്രീയെ കുറിച്ചുള്ള വിവരണമാണിത്. രക്ഷപ്പെടുത്തിയ ഇവരെപിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സഹോദരന്റെ രോഹിണിയിലെ വീട്ടിലെ ടെറസിൽനിന്നാണ് അമ്പതുകാരിയായ ഇവരെ രക്ഷപ്പെടുത്തിയത്. വളരെ ദയനീയമായ സാഹചര്യത്തിലായിരുന്നു സ്ത്രീ കഴിഞ്ഞിരുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ട്വിറ്ററിൽ വ്യക്തമാക്കി. നാലുദിവസം കൂടുമ്പോൾ ഒരു കഷണം ബ്രഡ് മാത്രമായിരുന്നു കഴിക്കാൻ തന്നിരുന്നതെന്നും ആരെയും കാണാൻ അനുവദിച്ചിരുന്നില്ലെന്നും സ്ത്രീ വനിതാ കമ്മീഷനോടു പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സ്ത്രീയുടെ സഹോദരന് എതിരെ രോഹിണി സെക്ടർ ഏഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അറിയിച്ചു. സ്വന്തം സഹോദരനാണ് രണ്ടുവർഷമായി അവരെ തടവിലാക്കിയിരുന്നത്. സ്വന്തം വിസർജ്യത്തിലായിരുന്നു അവർ കിടന്നിരുന്നത്. സംസാരിക്കാനോ നടക്കാനോ ആളുകളെ തിരിച്ചറിയാൻ പോലുമോ അവർക്ക് സാധിക്കുമായിരുന്നില്ല. വെറും അമ്പതു വയസ്സേ അവർക്കുള്ളൂ. എന്നാൽ തൊണ്ണൂറുവയസ്സ് ഇപ്പോൾ തോന്നിക്കുന്നുവെന്നും സ്വാതി ട്വിറ്ററിൽ കുറിച്ചു. 50 year old woman tortured, starved & held captive by own brother for 2 years. When we rescued her from terrace, she was lying in her excreta. She is unable to talk, walk & even recognise people. FIR filed against the brother but he is yet to be arrested. Crime against humanity! https://t.co/0puY0poYp9 — Swati Maliwal (@SwatiJaiHind) September 18, 2018 സ്ത്രീയുടെ മറ്റൊരു സഹോദരനാണ് ഇവരെ കെട്ടിയിട്ടിരുന്ന വിവരം വനിതാ കമ്മീഷനെ അറിയിച്ചത്. തുടർന്ന് വനിതാ കമ്മീഷൻ അടിയന്തരമായി ഇടപെടൽ നടത്തുകയായിരുന്നു. ഗേറ്റ് തുറക്കാൻ വീട്ടുകാർ വിസമ്മതിച്ചെങ്കിലും പോലീസ് സഹായത്തോടെ ഇവർ ഉള്ളിൽ കടക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു. content highlights:Delhi commission for women rescues woman held captive by brother for two years
from mathrubhumi.latestnews.rssfeed https://ift.tt/2Nkh6Kq
via
IFTTT
No comments:
Post a Comment