കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ബുധനാഴ്ച ചോദ്യംചെയ്യുന്നത് തൃപ്പൂണിത്തുറയിൽ.ക്രൈംബ്രാഞ്ച് ഓഫീസിനോടനുബന്ധിച്ചുള്ള ആധുനിക ചോദ്യം ചെയ്യൽ കേന്ദ്രമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 10-നുമുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ബിഷപ്പിന് നോട്ടീസ് നൽകിയിട്ടുള്ളത്.വൈക്കം ഡിവൈ.എസ്.പി. ഓഫീസിലോ ഏറ്റുമാനൂരിലെ ആധുനിക ചോദ്യംചെയ്യൽ കേന്ദ്രത്തിലോ ആയിരിക്കും ചോദ്യം ചെയ്യലെന്നായിരുന്നു ആദ്യ സൂചന. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറയിലേക്ക് മാറ്റുകയായിരുന്നു. ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിയ സാഹചര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ, അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുമായി ബിഷപ്പിന്റെ മൊഴികൾ പൊരുത്തപ്പെട്ടാൽ ബുധനാഴ്ച അറസ്റ്റുചെയ്യാൻ തടസ്സമുണ്ടാകില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. ബിഷപ്പിന്റെ മൊഴികളിൽ വൈരുധ്യമുണ്ടായാൽ അടുത്തദിവസം വീണ്ടും ചോദ്യംചെയ്യലിന് വിളിപ്പിക്കും. ബുധനാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം വീണ്ടും ഹാജരാകാനാവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നൽകാനാണ് സാധ്യത. കോടതി തീരുമാനം ഉണ്ടായശേഷം വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തും. അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തിയത് ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. കേസിൽ ബിഷപ്പിനെ അറസ്റ്റുചെയ്യാൻവേണ്ട തെളിവുകൾ ലഭിച്ചെന്നാണ് സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/2DalPKa
via
IFTTT
No comments:
Post a Comment