മോദി, യോഗി മോഡൽ കൂർത്തകളും ചാണകത്തിൽ നിന്നുള്ള ഉല്‍പ്പന്നങ്ങളും ഇനി ആമസോണിലും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

മോദി, യോഗി മോഡൽ കൂർത്തകളും ചാണകത്തിൽ നിന്നുള്ള ഉല്‍പ്പന്നങ്ങളും ഇനി ആമസോണിലും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുംഉത്തർപ്രദേശ് മുഖ്യമന്ത്രി നരേന്ദ്രമോദിയും ഉപയോഗിക്കുന്ന തരത്തിലുള്ള കൂർത്തകളും ചാണകത്തിൽ നിന്നും ഗോ മൂത്രത്തിൽ നിന്നും നിർമിച്ചെടുക്കുന്ന വിവിധവസ്തുക്കളും ഓൺലൈൻ വിപണിയായ ആമസോണിൽ വിൽപനയ്ക്കെത്തുന്നു. ആർ എസ് എസ് പിന്തുണയുള്ള മഥുരയിലെ ദീൻ ദയാൽ ധാം എന്ന സ്ഥാപനമാണ് ഇത്തരത്തിലുള്ള 30 വസ്തുക്കൾവിൽപനയ്ക്കെത്തിക്കുന്നത്. ഗോ മൂത്രം, ചാണകം എന്നിവയിൽ നിന്നും നിർമ്മിക്കുന്ന ഫേസ് പാക്കുകൾ, സുഗന്ധദ്രവ്യങ്ങൾ, സോപ്പുകൾ, വാത രോഗത്തിന് ഉപയോഗിക്കുന്നതെന്ന് പറയപ്പെടുന്ന എണ്ണകൾ, ടൂത്ത് പേസ്റ്റുകൾ, ഷാമ്പൂ, പത്ത് തരത്തിലുള്ള കുർത്തകൾ തുടങ്ങിയവയാണ് ആമസോണിൽ ലഭ്യമാകുക. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഉൽപ്പന്നങ്ങൾക്ക്പൂർണ പിൻതുണയുമായി എത്തിയിരുന്നു. ഖാദി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനായിയു പി സർക്കാർ കഴിഞ്ഞ ജൂലൈയിൽ ആമസോൺ ഇന്ത്യയുമായി കരാർ ഒപ്പിട്ടിരുന്നു. അതനുസരിച്ച് ഗ്രാമ പ്രദേശങ്ങളിലെ കൈത്തൊഴിലുകാർക്ക് ഉൽപ്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യാൻ വേണ്ട പരിശീലനം നൽകുമെന്നും ആമസോൺ പറഞ്ഞിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Dcokf3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages