കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അറസ്റ്റിലായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. ബിഷപ്പിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. ഇന്നു രാവിലെയാണ്ജാമ്യഹർജി സമർപ്പിക്കുക. ഇന്ന് ഉച്ചയ്ക്ക് 2.30 വരെയാണ് ബിഷപ്പിന്റെ കസ്റ്റഡി കാലാവധി. അതുകൊണ്ടുതന്നെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിച്ചേക്കില്ല. അന്വേഷണവുമായി ബിഷപ്പ്പൂർണമായും സഹകരിച്ചെന്നുംഅറസ്റ്റ് അനാവശ്യമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ്ജാമ്യാപേക്ഷ.മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നതാണെന്നും അതിൽ തീരുമാനമെടുക്കാൻ കോടതി മാറ്റിവെച്ചിരുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കും.പോലീസ് ജാമ്യാപേക്ഷയെ എതിർക്കും. ഉച്ചയ്ക്കു ശേഷം ബിഷപ്പിനെ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇന്നലെ കുറവിലങ്ങാട് മഠത്തിൽ തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ പോലീസ് ക്ലബ്ബിൽ എത്തിച്ചിരുന്നു. ഇന്നലെ വൈകിട്ടും ബിഷപ്പിനെ പോലീസ് ചോദ്യംചെയ്തിരുന്നു. Content Highlights:bishop Franco Mulakkal, bail plea, high court
from mathrubhumi.latestnews.rssfeed https://ift.tt/2QWQAFp
via
IFTTT
No comments:
Post a Comment