ഔഗാഡൂഗോ: പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിനാഫാസോയിൽ ഇന്ത്യക്കാരനുൾപ്പടെ മൂന്ന് ഖനി തൊഴിലാളികളെ ഭീകരർ തട്ടിക്കൊണ്ടു പോയി. രാജ്യത്തിന്റെ വടക്കൻ പ്രദേശത്ത് നിന്നാണ്ഭീകരർ ഇവരെ തട്ടിക്കൊണ്ടുപോയത്. ഇന്ത്യക്കാരന്പുറമെ പ്രദേശ വാസിയായ ഒരാളെയും ഒരു ദക്ഷിണാഫ്രിക്കൻ പൗരനെയുമാണ് തട്ടിക്കൊണ്ടുപോയത്. മാലിയുടെയും നൈജറിന്റെയും അതിർത്തിപ്രദേശമായ ഡ്ജിബോ നഗരത്തിലെ ഇനാറ്റ സ്വർണ ഖനിയിൽ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു തൊഴിലാളി തട്ടിക്കൊണ്ടുപോകൽ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക ജിഹാദി ഗ്രൂപ്പുകളാണ് സംഭവത്തിന് പുറകിലെന്ന് സംശയിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവരെ മാലിയിലേക്ക് കടത്തിയതായും സംശയമുണ്ട്. വിദേശ തൊഴിലാളികളെ ഭീകരർ തട്ടിക്കൊണ്ടു പോകുന്നത് ബുർക്കിനോഫാസോയിൽ ആദ്യമല്ല. അൽ-ഖ്വായിദ യുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകളുടെ പ്രവർത്തനം സജീവമാണ് ഇവിടെ. 1.86 കോടി മാത്രം ജനസംഖ്യയുള്ള ചെറു രാജ്യമാണ് ബുർക്കിനോഫാസോ. content highlights:3 Mine Workers Kidnapped by Militants in Burkina Faso
from mathrubhumi.latestnews.rssfeed https://ift.tt/2OJQEqg
via
IFTTT
No comments:
Post a Comment