വിവാദച്ചുഴിയിൽ റഫാൽ; കരാറിന്റെ ഉള്ളറകളിലേക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

വിവാദച്ചുഴിയിൽ റഫാൽ; കരാറിന്റെ ഉള്ളറകളിലേക്ക്‌

എന്താണ് റഫാൽ അത്യാധുനിക ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള യുദ്ധവിമാനങ്ങളാണ് റഫാൽ. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമാതാക്കൾ. നിർമാണം ആരംഭിക്കുന്നത് എൺപതുകളിൽ. 2001-ൽ ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി. നിലവിൽ ഫ്രഞ്ച് വ്യോമ-നാവിക സേനകളും ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ വ്യോമസേനകളുമാണ് റഫാൽ ഉപയോഗിക്കുന്നത്. ഇന്ത്യ വാങ്ങുന്നത് ദ്വിവൈമാനിക റഫാൽ വിമാനങ്ങൾ. നീളം 15.27 മീറ്റർ. മണിക്കൂറിൽ 1912 കിലോമീറ്റർ വേഗം. ഒറ്റപ്പറക്കലിൽ 3700 കിലോമീറ്റർവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫസ് എന്നിങ്ങനെ ത്രിതല മിസൈൽശേഷിയുമുണ്ട്. അസ്ത്ര, സുദർശൻ ബോംബുകൾ, എ.ഇ.എസ്.എ. റഡാർ, പൈത്തൺ അഞ്ച്, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളുണ്ടാകും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനും ശേഷി. റഫാൽ എന്തിന് കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങൾ വ്യോമസേനയിൽനിന്ന് മാറ്റണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സേന ആവശ്യപ്പെട്ട മീഡിയം മൾട്ടിറോൾ പോർവിമാനത്തിൽപ്പെടുന്ന റഫാൽ വാങ്ങാൻ 2012-ൽ യു.പി.എ. സർക്കാർ തയ്യാറാകുന്നത്. അമേരിക്കയുടെ എഫ്.-16, എഫ്.-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്തസംരംഭമായ യൂറോഫൈറ്ററിന്റെ ടൈഫൂൺ എന്നീ യുദ്ധവിമാനങ്ങളുമായുള്ള മത്സരത്തെ അതിജീവിച്ചായിരുന്നു ഇത്. '​ടേക്ക് ഓഫ്' ഒന്നാം യു.പി.എ. സർക്കാരിന്റെകാലത്ത് റഫാൽ വിമാനങ്ങൾ വാങ്ങാൻ ആലോചന തുടങ്ങി. രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്ത് ദസോൾട്ടുമായി 126 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള ചർച്ചകൾ അവസാനഘട്ടം വരെയെത്തുന്നു. കരാറായില്ല. യു.പി.എ. കാലത്തെ വ്യവസ്ഥകൾ  ഒരു വിമാനത്തിന്റെ അടിസ്ഥാനവില 526 കോടി രൂപ. പരിപാലനം, ആയുധങ്ങൾ, വ്യോമസേനയുടെ ആവശ്യപ്രകാരമുള്ള സാങ്കേതിക വ്യതിയാനങ്ങൾ എന്നിവ ഒഴികെയാണിത്. 18 വിമാനങ്ങൾ വാങ്ങും. 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റക്കരാർപ്രകാരം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ.) ബെംഗളൂരുവിലെ പ്ലാന്റിൽ നിർമിക്കും. എൻ.ഡി.എ. വരുന്നു 126 എന്നത് 36 ആക്കി കുറച്ചുകൊണ്ട് മോദിസർക്കാർ റഫാൽ കരാർ യാഥാർഥ്യമാക്കുന്നു. 2015 ഏപ്രിൽ പത്തിന് പാരീസിൽവെച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം റഫാൽ വിമാനങ്ങൾ വാങ്ങുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. കരാർ ഒപ്പിടുന്നത് 2016 സെപ്റ്റംബറിൽ. ദസോൾട്ടിൽനിന്ന് സാങ്കേതികവിദ്യ വാങ്ങി മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഇത് ഇന്ത്യയിൽ നിർമിക്കാനാണ് കരാർ. എൻ.ഡി.എ. കാലത്തെ കരാർ വിമാനത്തിന്റെ അടിസ്ഥാനവില 670 കോടി രൂപ. സാങ്കേതികവിദ്യയടക്കം ഉപയോഗിച്ച് പൂർണസജ്ജമായ വിമാനത്തിന് 1611 കോടി രൂപ. 36 വിമാനങ്ങൾക്ക് നൽകേണ്ടത് 58,000 കോടി രൂപ. അതിൽ 15 ശതമാനം ഇന്ത്യ മുൻകൂറായി നൽകി. ഇതിന്റെ ഭാഗമായി ലഭിക്കുന്ന തുകയുടെ 30 ശതമാനം ഫ്രാൻസ് ഇന്ത്യയുടെ സൈനിക-വിമാന ഗവേഷണപ്രവർത്തനങ്ങൾക്കും 20 ശതമാനം റഫാലിന്റെ മറ്റു ഭാഗങ്ങളുടെ ഉത്പാദനത്തിനായും നിക്ഷേപിക്കും. കോൺഗ്രസിന്റെ ആരോപണങ്ങൾ വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും വിലയിൽ മൂന്നുമടങ്ങിന്റെ വർധന. എച്ച്.എ.എല്ലിനെ ഒഴിവാക്കി, കരാർ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പുമാത്രം ഉണ്ടാക്കിയ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കിയത് മോദിയുടെ താത്പര്യമാണ്. 2015 മാർച്ച് 28-നായിരുന്നു റിലയൻസ് ഡിഫൻസ് സ്ഥാപിക്കപ്പെട്ടത്. കരാർ പ്രഖ്യാപിച്ചത് ഏപ്രിൽ 10-ന്. പ്രധാനമന്ത്രി പ്രതിരോധസംഭരണ ചട്ടങ്ങൾ ലംഘിച്ചു. ചട്ടപ്രകാരം പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിൽ മൂന്ന് സേനാമേധാവികളുൾപ്പെടെ അംഗങ്ങളായ പ്രതിരോധ സംഭരണ കൗൺസിലിനുമാത്രമേ ആയുധങ്ങൾ വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ. സർക്കാർ എച്ച്.എ.എല്ലിനെ അപകീർത്തിപ്പെടുത്തുന്നു. സർക്കാരിന്റെ മറുപടികൾ സാങ്കേതികവിദ്യ കൈമാറാനുള്ള വ്യവസ്ഥ മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്നില്ല. കൂടാതെ ആയുധങ്ങൾ, ലോകത്തെ ഏറ്റവും അത്യാധുനികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മീറ്റീർ മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് പുതിയ വില. ദസോൾട്ട്, അതിന്റെ പങ്കാളികളായ സഫ്രാൻ (എൻജിൻ നിർമാതാക്കൾ), താൽസ് (ഇലക്ട്രോണിക് സിസ്റ്റംസ് നിർമാതാവ്) എന്നിവർ പ്രതിരോധ ആയുധം വാങ്ങൽ നയത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് സാങ്കേതികവിദ്യകൾ കൈമാറും.  യു.പി.എ. സർക്കാർ അംഗീകരിച്ചതിനെക്കാൾ അടിസ്ഥാനവിലയിൽ ഒന്പതുശതമാനം കുറച്ചാണ് വിമാനങ്ങൾ വാങ്ങുന്നത്.  റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കിയത് ദസോൾട്ടാണ്. സർക്കാരിന് അതിൽ പങ്കില്ല.  പാരീസിൽവെച്ച് കരാറിലെ താത്പര്യം പ്രകടിപ്പിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്. അദ്ദേഹത്തിന്റെ സന്ദർശനം കഴിഞ്ഞ് ഒരുവർഷത്തിനുശേഷം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് കരാറിന് രൂപംനൽകിയത്.  എച്ച്.എ.എല്ലിന് വിമാനങ്ങൾ നിർമിക്കാനുള്ള ശേഷിയില്ല. വിമാനങ്ങൾ നിർമിച്ചുനൽകാമെന്ന ഉറപ്പുനൽകാൻ അവർക്കുകഴിഞ്ഞില്ല. അതിനാൽ യു.പി. എ. സർക്കാരിന്റെ കാലത്തുതന്നെ അവർ ഒഴിവാക്കപ്പെട്ടിരുന്നു. റിലയൻസിന്റെ വരവ് മോദിയും ഒളോന്ദും തമ്മിൽ കരാർ ഒപ്പിട്ട് 10 ദിവസത്തിനുശേഷം എച്ച്.എ.എല്ലിനെ ഒഴിവാക്കി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ലിമിറ്റഡുമായി ദസോൾട്ട് കരാറിലേർപ്പെട്ടു. 2017 ഫെബ്രുവരിയിൽ ഇരുകമ്പനികളും ചേർന്ന് ദസോൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ് (ഡി.ആർ.എ.എൽ.) രൂപവത്കരിച്ചു. റഫാൽ വിമാനങ്ങളുടെ ഭാഗങ്ങൾ നിർമിക്കുന്നതിനായി ഇവർ നാഗ്പുരിൽ പ്ലാന്റ് സ്ഥാപിച്ചു. ദസോൾട്ട് ഇന്ത്യയുടെ ആണവ പോർമുനകൾ ഘടിപ്പിച്ച മിസൈലുകൾ വഹിക്കുന്ന മിറാഷ്-2000 എന്ന യുദ്ധവിമാനം നിർമിച്ചതും ദസോൾട്ട് ഏവിയേഷനാണ്. ഇന്ത്യ റഫാൽ വാങ്ങാനുള്ള തീരുമാനമെടുക്കുമ്പോഴും ദസോൾട്ടിന് തന്നെയായിരുന്നു പ്രഥമപരിഗണന. അനിലിനു മുമ്പേ മുകേഷ് അനിൽ അംബാനി കരാറിലേക്ക് വരുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ സഹോദരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി കരാറിൽ പങ്കാളിയാകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, 2014-ൽ പ്രതിരോധ, വിമാന വ്യവസായം മുകേഷ് അവസാനിപ്പിച്ചു. സിനിമയ്ക്കും കരാർ ഒളോന്ദിന്റെ പങ്കാളിയും നടിയുമായ ജൂലി ഗയേയുടെ റൂഷ് എന്റർടെയ്ൻമെന്റ് എന്ന സിനിമാക്കമ്പനിയുമായിച്ചേർന്ന് ഒരു സിനിമ നിർമിക്കുന്നതിനുള്ള കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയ്ൻമെന്റ് ഒപ്പിട്ടു. 2016 ജനുവരി 24-നായിരുന്നു അത്. സെപ്റ്റംബറിൽ ഇന്ത്യയും ഫ്രാൻസും റഫാൽ കരാറിൽ ഒപ്പിട്ടു. സിനിമ റിലീസ് ചെയ്ത് എട്ടാഴ്ചയ്ക്കുശേഷം നാഗ്പുരിൽ പ്ലാന്റും സ്ഥാപിക്കപ്പെട്ടു. വിവാദത്തിന്മൂർച്ചയേറുന്നു റിലയൻസിനെ പങ്കാളിയാക്കിയത് ഇന്ത്യയുടെ താത്പര്യപ്രകാരമാണെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദിന്റെ വെളിപ്പെടുത്തൽ. പിന്നീട് നിലപാട് മയപ്പെടുത്തി. ഇക്കാര്യത്തിൽ ദസോൾട്ടാണ് മറുപടി പറയേണ്ടതെന്നായിരുന്നു അദ്ദേഹം ഞായറാഴ്ച പറഞ്ഞത്. എന്നാൽ, തങ്ങളാണ് റിലയൻസിനെ പങ്കാളിയാക്കാൻ തീരുമാനിച്ചതെന്ന് ഒളോന്ദിന് മറുപടിയുമായി ദസോൾട്ട് തന്നെ രംഗത്തെത്തി. ഉത്തരമില്ലാത്ത ചോദ്യങ്ങൾ  പ്രതിരോധ സംഭരണച്ചട്ടം അനുസരിച്ച് പ്രതിരോധ ഇടപാടുകളുടെ ഭാഗമാകുന്ന സ്ഥാപനങ്ങൾക്ക് വേണ്ടത്ര പരിചയവും ശേഷിയും ഉണ്ടാകണം. അങ്ങനെയുള്ളപ്പോൾ കരാർ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പുമാത്രം ജനിച്ച ഒരു സ്ഥാപനത്തിന് എങ്ങനെ 'വേണ്ടത്ര പരിചയവും ശേഷിയും' ഉണ്ടാകും?  എച്ച്.എ.എല്ലിന് റഫാൽ വിമാനങ്ങൾ നിർമിക്കാനുള്ള ശേഷിയില്ലെന്നാണ് കേന്ദ്രവാദം. അപ്പോൾ ബാലാരിഷ്ടത വിട്ടുമാറാത്ത റിലയൻസ് ഡിഫൻസിന് ആ ശേഷിയുണ്ടോ? തയ്യാറാക്കിയത് ഹരിമോഹൻ


from mathrubhumi.latestnews.rssfeed https://ift.tt/2NzORaT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages