മുംബൈ: പണ ലഭ്യത സംബന്ധിച്ച ആശങ്കമൂലം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിഞ്ഞു. അടിസ്ഥാന സൗകര്യവികസന-ധനകാര്യ കമ്പനിയായ ഐഎൽആൻഡ് എഫ് എസിലെ പ്രതിസന്ധി രൂക്ഷമായതിനെതുടർന്നാണ് മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ബാധിച്ചത്. 91,000 കോടി രൂപയുടെ കടബാധ്യതയിലാണ് കമ്പനി. വായ്പ തിരിച്ചടവ് മുടങ്ങിയതിനെതുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെയും ബജാജ് ഫിനാൻസിന്റെയും ഗൃഹ് ഫിനാൻസിന്റെയും ഓഹരി വില അഞ്ചുശതമാനം ഇടിഞ്ഞു. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആന്റ് ഫിനാൻസ് നാലുശതമാനവും ഈഡൽവെയ്സ് ഫിനാഷ്യൽ സർവീസസും ഇന്ത്യബുൾസ് ഹൗസിങ് ഫിനാൻസും മൂന്നു ശതമാനവും റെപ്കോ ഹോം ഫിനാൻസ് നാലുശതമാനവും ജിഐസി ഹൗസിങ് ഫിനാൻസ് മൂന്നുശതമാനവും പിഎൻബി ഹൗസിങ് മൂന്നുശതമാനവും ഇടിഞ്ഞു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില വെള്ളിയാഴ്ചമുതൽ ഇടിയാൻ തുടങ്ങിയിരുന്നു. ഡിഎച്ച്എഫ്എലിന്റെ കമേഴ്സ്യൽ പേപ്പർ ദിദ്വീയ വിപണിവഴി ഡിഎസ്പി മ്യൂച്വൽ ഫണ്ട് വൻതോതിൽ വിറ്റഴിക്കാൻ ശ്രമിച്ചതായിരുന്നു കാരണം. ഇതേതുടർന്ന് ഡിഎച്ച്എഫഎലിന്റെ ഓഹരി വില 40 ശതമാനമിടിഞ്ഞു. കമ്പനിയുടെ വിശദീകരണം പുറത്തുവന്നതിനെതുടർന്ന് ഓഹരി വില 25 ശതമാനം തിരിച്ചുകയറുകയും ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2OQuV08
via
IFTTT
No comments:
Post a Comment