ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സമാധാന ചർച്ച ഇന്ത്യ ഉപേക്ഷിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ളബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും തുടരുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. വാഷിങ്ടണിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഖുറേഷി ഇക്കാര്യം അറിയിച്ചത്. അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം അവയ്ക്ക് നേരെ മുഖം തിരിച്ച് നിൽക്കുകയാണ് ഇന്ത്യയെന്നും ഖുറേഷി ആരോപിച്ചു. പ്രശ്നങ്ങളിൽ നിന്ന് മാറിനടന്നാൽ അവ പരിഹരിക്കാൻ സാധിക്കില്ലെന്ന് കശ്മീർ വിഷയത്തെ കുറിച്ച് പരാമർശിക്കവെ ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു. ജമ്മു കശ്മീരിലെ നിലവിലെ അവസ്ഥ മെച്ചപ്പെടുത്താൻ ഇന്ത്യ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും മികച്ച രീതിയിലാണ് തങ്ങൾ സമാധാന ചർച്ചയ്ക്കൊരുങ്ങിയതെന്നും ഇന്ത്യ ആദ്യം അത് സ്വീകരിച്ചുവെങ്കിലും പിന്നീട് ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും ഖുറേഷി പറഞ്ഞതായി അദ്ദേഹത്തെ ഉദ്ധരിച്ച് പാക് ദേശീയമാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനേയും ഖുറേഷി കുറ്റപ്പെടുത്തി. ഒരു വിദേശകാര്യമന്ത്രിയ്ക്ക് ചേർന്ന ഭാഷയല്ല സുഷമാ സ്വരാജിന്റേതെന്നാണ് ഖുറേഷിയുടെ ഭാഷ്യം. കശ്മീരിലെ മൂന്നു പോലീസുദ്യോഗസ്ഥരുടെ വധത്തിൽ പാകിസ്താന് ബന്ധമുണ്ടെന്ന ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിനെ തുടർന്ന് പാകിസ്താനുമായി നടത്താനിരുന്ന ചർച്ച ഇന്ത്യ ഉപേക്ഷിച്ചിരുന്നു. തുടർന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാനെ നിശിതമായി വിമർശിച്ച് പ്രതിപക്ഷകക്ഷികൾ രംഗത്തെത്തുകയും ചെയ്തു. തുടർന്നാണ് ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിനെത്തിയ ഖുറേഷി മാധ്യമങ്ങളോട് ഞായറാഴ്ച പ്രതികരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2O5DOFF
via
IFTTT
No comments:
Post a Comment