ഗോവ മന്ത്രിസഭയിൽ അഴിച്ചുപണി; രണ്ട് മന്ത്രിമാരെ ഒഴിവാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

ഗോവ മന്ത്രിസഭയിൽ അഴിച്ചുപണി; രണ്ട് മന്ത്രിമാരെ ഒഴിവാക്കി

പനാജി: ഗോവയിലെ മനോഹർ പരീക്കർ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ രാജി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബി.ജെ.പി മന്ത്രിമാരായ ഫ്രാൻസിസ് ഡിസൂസ, പാണ്ഡുരങ്ക് മാട്കൈക്കർ എന്നിവരാണ് രാജിവെച്ചത്. ഇരുവരും അസുഖ ബാധിതരായി ചികിത്സയിലായിരുന്നു. നഗര വികസന വകുപ്പ് മന്ത്രിയായ ഫ്രാൻസിസ് ഡിസൂസ അമേരിക്കയിൽ ചികിത്സയിലാണ്. ഊർജ വകുപ്പ് മന്ത്രിയായ പാണ്ഡുരങ്ക് മാട്കൈക്കർ ജൂണിൽ മസ്തിഷ്കാഘാതം വന്നതിനെ തുടർന്ന് മുംബൈയിലും ചികിത്സയിലാണ്. ബി.ജെ.പി നിയമസഭംഗങ്ങളായ നിലേഷ് കബ്രാൾ, മിലിന്ദ് നായിക്ക് എന്നിവർ ഇവർക്ക് പകരം മന്ത്രിമാരാകും. മുൻ ഊർജ വകുപ്പ് മന്ത്രി കൂടിയായ മിലിന്ദ് നായിക്ക് മോർമുഗാവോ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. കുർച്ചോറെം നിയമ സഭാ മണ്ഡലത്തിലെ എം.എൽ.എയാണ് നിലേഷ് കബ്രാൾ. ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി മനോഹർ പരീക്കർ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും എന്നാൽ മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്നും ബ.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിമാരുടെ രാജിയെന്നാണ് വിവരം. content highlights:Two ministers dropped from cabinet in Goa


from mathrubhumi.latestnews.rssfeed https://ift.tt/2zqd3E5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages