ന്യൂഡൽഹി: വായു മലിനീകരണം മൂലം പൊറുതിമുട്ടുന്ന ഡൽഹിയ്ക്ക് ഭീഷണിയുയർത്തി സമീപ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കൽ ആരംഭിച്ചതായി റിപ്പോർട്ട്. ശീതകാലം ആരംഭിക്കുന്നതോടെ എല്ലാ വർഷവും ഡൽഹി അഭിമുഖീകരിക്കുന്ന കനത്ത മൂടൽ മഞ്ഞിന് പ്രധാന കാരണമാകുന്നത് പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ വൻ തോതിൽ കത്തിക്കുന്നതാണ്. ഇതു തടയാനുള്ള ശ്രമങ്ങളുണ്ടെങ്കിലുംഅവശിഷ്ടം കത്തിക്കൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. നവംബർ മാസത്തിൽ ഗോതമ്പ് പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നതിന് മുന്നോടിയായാണ് പാടങ്ങളിൽ വൈക്കോലിന് തീയിടുന്നത്. നൂറുകണക്കിന് ഏക്കർ പ്രദേശങ്ങളിൽ തീയിടുന്നതോടെ അന്തരീക്ഷത്തിൽ കനത്ത പുകയുയരും. ഇതാണ് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഹരിയാണയിൽ 60ൽ അധികം ഇടങ്ങളിലും പഞ്ചാബിൽ രണ്ടിടങ്ങളിലും വൈക്കോൽ കത്തിക്കൽ നടന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കുന്നു. വൈക്കോൽ കത്തിക്കലുമായി ബന്ധപ്പെട്ട് ഹരിയാണയിൽ 26 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പഴയിനത്തിൽ 90,000 രൂപ ഈടാക്കിയതായും മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കുന്നു. പഞ്ചാബിൽ പട്യാല, അമൃത്സർ എന്നിവിടങ്ങളിലും വൈക്കോൽ കത്തിക്കൽ നടന്നതായി റിപ്പോർട്ടുണ്ട്.ഡൽഹിയുടെ സമീപ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ തീയിടുന്നത് ഡൽഹിയിൽ കനത്ത വായു മലിനീകരണത്തിനാണ്ഇടയാക്കുന്നത്. ഡൽഹിയിലെ പുകമഞ്ഞ്. ഫയൽ ചിത്രം മൺസൂൺ പിൻവാങ്ങുന്നതോടെ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും അന്തരീക്ഷത്തിലെ പുക ഡൽഹി മേഖലയിലേക്ക് നീങ്ങുകയും ചെയ്യും. ഡൽഹിയിലെ തണുത്ത അന്തരീക്ഷം വായുവിൽ ജലകണങ്ങളുടെ അളവ് കൂട്ടും. അതോടെ തലസ്ഥാന നഗരം കാഴ്ച മറയ്ക്കുന്ന വിധത്തിൽ പുകയിൽ മൂടും. കാൻസർ അടക്കമുള്ള ശ്വാസകോശ രോഗങ്ങൾക്ക് കാരണമായേക്കാവുന്ന വിഷാംശമടങ്ങിയതാണ് ഈ പുകയെന്ന് ഗവേഷകർ പറയുന്നു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് 16 മുതൽ 30 ശതമാനം വരെ ഇടയാക്കുന്നത് കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതുമൂലമുളള പുകയാണെന്ന് പഠനങ്ങൾ പറയുന്നു. ഒരു ടൺ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുമ്പോൾ മൂന്നു കിലോഗ്രാമോളം വിഷധൂളികൾ, 60 കിലോഗ്രാം കാർബൺ മോണോക്സൈഡ്, 1,460 കാർബൺ ഡയോക്സൈഡ്, 199 കിലോഗ്രാം ചാരം, രണ്ട് കിലോഗ്രാം സൾഫർ ഡയോക്സൈഡ് എന്നിവ പുറന്തള്ളപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഡൽഹിയിലെ പുകമഞ്ഞ്. ഫയൽ ചിത്രം കഴിഞ്ഞ രണ്ടുവർഷങ്ങളായി വായുമലിനീകരണത്തിന് ഇടയാക്കുന്ന ഈ പ്രവൃത്തി ശക്തമായി തടയുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാരുകൾ നടത്തുന്നുണ്ട്. എന്നാൽ 2017ൽ കടുത്ത പുകമഞ്ഞാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. ഹരിയാനയിൽ മാത്രം ഇക്കാലത്ത് 12,657 ഇടങ്ങളിലും പഞ്ചാബിൽ 43,814 ഇടങ്ങളിലും കൃഷിയിടത്തിന് തീയിട്ടതായാണ് കണക്ക്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡൽഹിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം (എ.ക്യു.ഐ) താഴാൻ തുടങ്ങിയിരുന്നു. തുടർന്ന് ഇത് 247ലേക്ക് താഴ്ന്ന് വളരെ മോശം നിലയിലെത്തി. പിന്നീട് ഇത് 306, 486 എന്നിങ്ങനെ പരിതാപകരമായി മാറി. നവംബറിൽ കാര്യങ്ങൾ അപകടകരമാകുകയും ഡൽഹി സർക്കാർ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടാകുകയും ചെയ്തുിരുന്നു. ഈ വർഷം സെപ്റ്റംബറിൽ ഡൽഹിയിലെ എ.ക്യു.ഐ 50-150 എന്ന നിലയിലാണ്. നിലവിൽ ഇത് തൃപ്തികരമായ നിലയാണെങ്കിലും പതിയെ മോശം അവസ്ഥയിലേക്ക് നീങ്ങിയേക്കുമെന്ന് ആശങ്കയുണ്ട്. Content Highlights:Delhi toxic air, Punjab, Haryana, stubble burning, air pollution
from mathrubhumi.latestnews.rssfeed https://ift.tt/2OLPAlU
via
IFTTT
No comments:
Post a Comment