അച്ഛന് അന്ത്യചുംബനം നല്‍കാന്‍ പോയില്ല; അലോക് ഇപ്പോഴും അഭിലാഷ് ടോമിയെ തേടുകയാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

അച്ഛന് അന്ത്യചുംബനം നല്‍കാന്‍ പോയില്ല; അലോക് ഇപ്പോഴും അഭിലാഷ് ടോമിയെ തേടുകയാണ്

ന്യൂഡൽഹി: അച്ഛന്റെ മുഖം അവസാനമായി ഒരു നോക്ക് കാണാൻ നിൽക്കാതെ കടലിലൂടെ സാഹസികമായി സഞ്ചരിക്കുകയാണ് ഇന്ത്യൻ നാവികൻ അലോക് ആനന്ദ. അലോകിന്റെ മനസ്സിൽ ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളു, അഭിലാഷ് ടോമിയെ രക്ഷിച്ച് കരയിലെത്തിക്കണം. അച്ഛന്റെ മരണവാർത്തയറിഞ്ഞിട്ടും രക്ഷാദൗത്യത്തിൽ നിന്ന് പിന്മാറാതെ നീങ്ങുകയായിരുന്നു ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് സത്പുരയുടെ കമാൻഡറായ അലോക്. ബിഹാർ മുസാഫുർപുർ സ്വദേശിയാണ് ക്യാപ്റ്റൻ അലോക് ആനന്ദ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയ്ക്കും മാലദ്വീപിനും ഇടയിലുള്ളപ്പോഴാണ് അഭിലാഷിനെ രക്ഷിക്കാൻ അലോകിനു നിർദേശം ലഭിക്കുന്നത്. ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു ഇത്. ഉടനെത്തന്നെ കപ്പൽ രക്ഷാദൗത്യത്തിനായി തിരിച്ചു. ഞായറാഴ്ച്ച രാവിലെയാണ് അലോകിന്റെ പിതാവ് മരിച്ചതായി നാവികസേനയ്ക്കു വിവരം ലഭിച്ചത്. ഇക്കാര്യം ഉടൻ അലോകിനെ അറിയിക്കുകയും കരയിലേക്ക് മടങ്ങിക്കോളാൻ സേന നിർദേശം നൽകുകയും ചെയ്തു. എന്നാൽ അഭിലാഷ് ടോമിയെ രക്ഷിക്കാതെ തിരിച്ചു പോകുന്നില്ലെന്നായിരുന്നു അലോകിന്റെ മറുപടി. ഫ്രഞ്ച് കപ്പൽ തിങ്കളാഴ്ച്ച ഉച്ചയോടെ അഭിലാഷ് ടോമിയുടെ അടുത്തെത്തി പായ്വഞ്ചിയിൽ നിന്ന് രക്ഷപ്പെടുത്തി ഓസ്ട്രേലിയൻ കപ്പലിനു കൈമാറുമെന്നാണ് ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക വക്താവ് അറിയിച്ചത്. തുടർന്ന് നാളെയോടെ ഐ.എൻ.എസ് സത്പുരയിലേക്ക് മാറ്റി ഇന്ത്യയിലെത്തിക്കും. Content Highlights: Captain Alok Ananda Father Passed Away Still He Is In Rescue Of Abhilash Tomy


from mathrubhumi.latestnews.rssfeed https://ift.tt/2PZ0m8i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages