ബിഷപ്പിന്റെ കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെടില്ല, ജാമ്യം നല്‍കരുതെന്നും പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

ബിഷപ്പിന്റെ കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെടില്ല, ജാമ്യം നല്‍കരുതെന്നും പോലീസ്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി നീട്ടിനൽകണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടേക്കില്ലെന്ന് സൂചന. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. എന്നാൽ ജാമ്യം നൽകരുതെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ വിടണമെന്നും പോലീസ് ആവശ്യപ്പെടും. കസ്റ്റഡി കാലാവധി തിങ്കളാഴ്ച ഉച്ചയോടെ അവസാനിക്കുന്ന സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ ഹെക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നതിനാൽ കസ്റ്റഡി കാലാവധി നീട്ടരുതെന്നാണ് ബിഷപ്പ് ജാമ്യഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഉച്ചയ്ക്കു ശേഷം ജാമ്യഹർജി കോടതി പരിഗണിച്ചേക്കും. അതേസമയം ഫ്രാങ്കോ മുളയ്ക്കലിലെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിക്കാൻ കോടതി ഹർജിക്കാർക്ക് കോടതി നിർദേശം നൽകി. പോലീസ് അന്വേഷണം സ്വതന്ത്രമായി നടക്കട്ടേയെന്നും ചീഫ് ജസറ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്വ്യക്തമാക്കി. തുടർന്ന് ഹർജി പിൻവലിക്കുന്നതായി ഹർജിക്കാർ കോടതിയെ അറിയിച്ചു. content highlights:bail should not be allowed police takes stand on bishop franco mulakkals bail plea


from mathrubhumi.latestnews.rssfeed https://ift.tt/2zpObMA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages