ഫോട്ടാഗ്രാഫറായി മോദി; വൈറലായി പ്രകൃതി ദൃശ്യങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

ഫോട്ടാഗ്രാഫറായി മോദി; വൈറലായി പ്രകൃതി ദൃശ്യങ്ങള്‍

ന്യൂഡൽഹി: കാമറകൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സൂക്ഷ്മതയും ശ്രദ്ധയും വളരെ പ്രസിദ്ധമാണ്. ഏതു പരിപാടിയിൽ പങ്കെടുക്കുമ്പോഴും കാമറ എവിടെയാണുള്ളതെന്ന് മോദിക്കറിയാം, അതിനനുസരിച്ച് പെരുമാറാനും അറിയാം. എന്നാൽ മോദി എന്ന ഫോട്ടോഗ്രാഫറെ ലോകം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. താൻ പകർത്തിയ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ മോദി. സിക്കിമിലേക്കുള്ള ആകാശ യാത്രയിൽ മോദിപകർത്തിയ നാലു ചിത്രങ്ങളാണ് ട്വിറ്ററിൽപങ്കുവെച്ചിരിക്കുന്നത്. സ്വച്ഛവും മനോഹരവും! സിക്കിമിലേക്കുള്ള യാത്രയിൽ പകർത്തിയത്.. ഏറെആകർഷകവും അവിശ്വസനീയവും!- എന്ന കുറിപ്പോടെയാണ് മോദി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആകാശത്തുനിന്നുള്ള ഭൂഭാഗ ദൃശ്യങ്ങളാണ് ഇവ. മുൻപും ചില പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനിടെ മോദി കാമറയുമായി എത്തിയിട്ടുണ്ട്. 2016ൽ ഛത്തീസ്ഗഡിലെ നന്ദൻവൻ മൃഗസംരക്ഷണ കേന്ദ്രം സന്ദർശിക്കുന്നതിനിടെ കടുവയുടെ ചിത്രങ്ങൾ പകർത്തുന്ന മോദിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കമ്പിയഴികൾക്കപ്പുറം നിൽക്കുന്ന കടുവയുടെ സമീപത്തുനിന്ന് ചിത്രമെടുക്കുന്ന മോദിയുടെ ചിത്രങ്ങളാണ് അന്ന് പ്രചരിച്ചത്. പക്യോങ്ങിലെ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി സിക്കിമിലേക്ക് പോയത്. സമുദ്രനിരപ്പിൽനിന്ന് 4,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ വിമാനത്താവളം സിക്കിമിലെ ആദ്യ വിമാനത്താവളമാണ്. മോദി ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങൾ: ഛത്തീസ്ഗഡിലെ നന്ദൻവൻ മൃഗസംരക്ഷണ കേന്ദ്രം സന്ദർശിക്കുന്നതിനിടെ കടുവയുടെ ചിത്രങ്ങൾ പകർത്തുന്ന മോദി.@narendramodi Content Highlights:Narendra Modi, photographer, social media, twitter, Pakyong Airport


from mathrubhumi.latestnews.rssfeed https://ift.tt/2xxs6KO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages