ന്യൂഡൽഹി: ചുംബനത്തിനിടെ നാവിൽ ഭാര്യയുടെ കടിയേറ്റ യുവാവിന് സംസാരശേഷി നഷ്ടമായി. ഡൽഹി സ്വദേശി കരൺ സിങ്ങിനാണ് ഈ അത്യാഹിതം സംഭവിച്ചത്. ഇരുപത്തിരണ്ടുകാരനായ യുവാവിന്റെ നാവിന്റെ പകുതിയോളം കടിയേറ്റ് മുറിഞ്ഞുപോയി. ഭർത്താവിന് സൗന്ദര്യം കുറവാണെന്ന കാര്യത്തിൽ കരൺ സിങ്ങിന്റെ ഭാര്യ കാജലിന് അസന്തുഷ്ടിയുണ്ടായിരുന്നതായി അയൽക്കാർ പറഞ്ഞു. ഇരുവരും കലഹിക്കുന്നത് പതിവായിരുന്നു ശനിയാഴ്ച രാത്രി വഴക്കുണ്ടായ ശേഷം അത് പരിഹരിച്ച് ഉറങ്ങാൻ പോയതായിരുന്നു രണ്ടുപേരും. അർധരാത്രിയോടെ നിലവിളി കേട്ടെത്തിയ അയൽക്കാർ കണ്ടത് വായിൽ നിന്ന് ചോരയൊലിപ്പിച്ച് നിൽക്കുന്ന കരണിനെയാണ്. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സഫ്ദർജങ്ക് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇയാളുടെ സംസാരശേഷി തിരികെ കിട്ടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു. എട്ടുമാസം ഗർഭിണിയായ കാജലിനെതിരെ പോലീസ് ക്രിമിനൽ നിയമം 326 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ജീവപര്യന്തം തടവു വരെ ലഭിക്കാവുന്ന വകുപ്പാണിത്. ഇരുപത്തിരണ്ടുകാരിയായ കാജലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 2016 ലാണ് കരണും കാജലും വിവാഹിതരായത്. കരൺ തെരുവു കലാകാരനാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2xzXfgC
via
IFTTT
No comments:
Post a Comment