പാക് സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ ഇമ്രാന്‍ ഖാന്‍ വിദേശ വിദഗ്ദ്ധരെ കൊണ്ടുവരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

പാക് സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ ഇമ്രാന്‍ ഖാന്‍ വിദേശ വിദഗ്ദ്ധരെ കൊണ്ടുവരുന്നു

ഇസ്ലാമാബാദ്: പാകിസ്താന്റെ സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിദേശ സാമ്പത്തിക വിദഗ്ദ്ധരുടെ സഹായം തേടുന്നു. പുതുതായി തിരഞ്ഞെടുത്ത സാമ്പത്തിക ഉപദേശക പാനലിൽ ഇവരെ ഉൾപ്പെടുത്തും. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ പ്രധാനവെല്ലുവിളി വരുമാനവും ബാധ്യതയും തമ്മിലുള്ള അന്തരം കുറക്കുക എന്നതായിരുന്നു. അതിനുള്ള തയ്യാറെടുപ്പുകൾക്കായി വൻ പരിഷ്കാരങ്ങളാണ് അധികാരമേറ്റത് മുതൽ അദ്ദേഹം നടപ്പാക്കിവരുന്നത്. പാകിസ്താന്റെ വിദേശ കടവും ബാധ്യതയും 91.8 ബില്യൻ അമേരിക്കൻ ഡോളറായി ഉയർന്നുവെന്ന് പാക് പത്രമായ ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താന്റെ കറന്റ് അക്കൗണ്ട് കമ്മി 18 ബില്ല്യൻ ഡോളറാണ്. വിദേശ കറൻസി കരുതൽ ശേഖരം 10 ബില്ല്യൺ ഡോളർ മാത്രവും. അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടണോ അതോ ചൈനയുടെ സാമ്പത്തിക സഹായം സ്വീകരിക്കണോ എന്നതിൽ തീരുമാനമെടുക്കുക എന്നതാണ് ഇമ്രാൻഖാൻ ആദ്യം നേരിടുന്ന പ്രധാന പരീക്ഷണം. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഇമ്രാൻ ഖാൻ തന്നെ നേതൃത്വം നൽകുന്ന 18 അംഗ സാമ്പത്തിക ഉപദേശക സമിതിയാണ് കഴിഞ്ഞ ദിവസം രൂപീകരിച്ചത്. ഇതിൽ ഏഴ് പേർ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരായിരിക്കും മറ്റു പതിനൊന്നംഗങ്ങൾ സ്വകാര്യ മേഖലിയിൽ നിന്നും. ഇതിൽ മൂന്ന് വിദേശ സാമ്പത്തിക വിദഗ്ദ്ധരെയും ഉൾപ്പെടുത്തും. content highlights:Imran Khan Brings In Foreign Experts To Rebuild Debt-Ridden Pak Economy


from mathrubhumi.latestnews.rssfeed https://ift.tt/2CdsAug
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages