യാത്രക്കാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന ഇന്‍ഷുറന്‍സ് റെയില്‍വെ നിര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

യാത്രക്കാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന ഇന്‍ഷുറന്‍സ് റെയില്‍വെ നിര്‍ത്തി

ന്യൂഡൽഹി: യാത്രക്കാർക്ക് റെയിൽവെ നൽകിയിരുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷ നിർത്തി. നോട്ട് അസാധുവാക്കിയതിനെതുടർടന്ന് ഡിജിറ്റൽ ഇടപാട് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐആർടിസി സൗജന്യ ഇൻഷുറൻസ് നൽകിതുടങ്ങിയത്. ഇൻഷുറൻസ് പരിരക്ഷ ആവശ്യമുള്ളവർ ടിക്കറ്റിനൊപ്പം ഇനി മുതൽ 68 പൈസ പ്രീമിയമായി നൽകണം. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി ഇൻഷുറൻസ് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അഞ്ചുവയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാർക്കും യാത്ര ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ട്രെയിൻ അപകടത്തിൽ യാത്രക്കാരൻ മരിച്ചാൽ പരമാവധി ലഭിക്കുന്ന തുക 10 ലക്ഷം രൂപയാണ്. അംഗവൈകല്യം സംഭവിച്ചാൽ 7.5 ലക്ഷം രൂപയും പരിക്കേറ്റാൽ രണ്ടുലക്ഷം രൂപയും ലഭിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2PYDruT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages