ടൂറിസ്റ്റുകളെ പേടിപ്പിച്ച് കെംപ്തി വെള്ളച്ചാട്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

ടൂറിസ്റ്റുകളെ പേടിപ്പിച്ച് കെംപ്തി വെള്ളച്ചാട്ടം

മസൂറി: ഉത്തർഖണ്ഡിലെ മസൂറിയിലെ പ്രശസ്തമായ കെംപ്തി വെള്ളച്ചാട്ടം പെട്ടെന്ന് പ്രക്ഷുബ്ധമായി. തൊട്ടടുത്ത കടകളുടെ മുകളിലേക്കും മറ്റും കുത്തിയൊലിച്ചു വന്ന വെള്ളമെത്തിയതോടെ അധികൃതർ ഉടൻ ടൂറിസ്റ്റുകളെ മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെ തന്നെ മേഖലയിൽ കനത്ത മഴയുണ്ടായിരുന്നുവെങ്കിലും വൈകിട്ടാണ് നാടകീയ സംഭവങ്ങൾ നടന്നത്. ഉത്തർഖണ്ഡിലെ തെഹ്രി ഗർവാൾ ജില്ലയിലെ തെക്കൻ കെംപ്തിയിലാണ് നാൽപ്പതടി ഉയരമുള്ള വെള്ളച്ചാട്ടം. ഡെറാഡൂണിൽ നിന്ന് 45 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. പത്തുലക്ഷം ടൂറിസ്റ്റുകളാണ് ഒരുവർഷം ഇവിടെയെത്തുന്നത് എന്നാണ് കണക്ക്. ജൂലൈ മാസവും ഇവിടെ സമാനമായ രീതിയിൽ പ്രക്ഷുബ്ധമായിരുന്നു. ഉത്തർഖണ്ഡിലും ഉത്തർപ്രദേശിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിൽ 16 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. Watch: Dramatic Surge In Kempty Falls Of Uttarakhand After Heavy Rain


from mathrubhumi.latestnews.rssfeed https://ift.tt/2C84Vey
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages