മൂന്നാമത്തെ കുഞ്ഞിന്റെ പേരില്‍ പ്രസവത്തിനിടെ യുവതിക്ക് ഡോക്ടറുടെ മര്‍ദനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

മൂന്നാമത്തെ കുഞ്ഞിന്റെ പേരില്‍ പ്രസവത്തിനിടെ യുവതിക്ക് ഡോക്ടറുടെ മര്‍ദനം

ന്യൂഡൽഹി: മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകാനായി ആശുപത്രിയിൽ എത്തിയ യുവതിയെ ഡോക്ടർ മർദിച്ചെന്ന് പരാതി. കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടറുടെ ഉപദ്രവം. 22 വയസ്സുകാരിയായ ബുൾബുൾ അറോറയുടെ കുടുംബാംഗങ്ങളാണ് ഡോ.ഹെഗ്ഡേവാർ ആരോഗ്യ സൻസ്ഥാൻ സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പോലീസിൽ പരാതി നൽകിയത്. ലേബർ റൂമിൽ വച്ച് ബുൾബുളിനെ ഡോക്ടർ തല്ലിയെന്നാണ് പരാതിയിൽ പറയുന്നത്. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് ബുൾബുളിനെ ശനിയാഴ്ച്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻതന്നെ അവരെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. തുടർന്നാണ് നാടകീയ സംഭവങ്ങളുണ്ടായത്.പ്രസവവേദനയിൽ കരഞ്ഞ ബുൾബുളിനെ ഒരു ഡോക്ടർ ചീത്ത പറയുകയും തുടയിൽ ഇടിക്കുകയുമായിരുന്നു എന്നാണ് ആരോപണം 11.20 ആയപ്പോഴേക്ക് ബുൾബുൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. പക്ഷേ, ഉച്ചയ്ക്ക് 1.30 ആയപ്പോഴും വിവരം പുറത്തുണ്ടായിരുന്ന ബന്ധുക്കളെ അറിയിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. വിവരം തിരക്കാൻ ലേബർ റൂമിലേക്ക് അവളുടെ ഭർത്തൃമാതാവ് എത്തിയപ്പോഴാണ് അമ്മയെയും കുഞ്ഞിനെയും വേണ്ടത്ര പരിചരണമില്ലാതെ കിടത്തിയിരിക്കുന്നത് കണ്ടത്. അപ്പോഴാണ് അവൾ തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞതെന്ന് ഭർത്തൃപിതാവ് പ്രകാശ് അറോറ പറഞ്ഞു. ബന്ധുക്കൾ ഉടൻതന്നെ മെഡിക്കൽ ഓഫീസർക്കും പോലീസിനും പരാതി നൽകുകയായിരുന്നു. മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചത് ആശുപത്രി അധികൃതരെ രോഷാകുലരാക്കിയെന്നും ഞായറാഴ്ച്ച രാവിലെ വരെ ബുൾബുളിനെ കാണാൻ പോലും തങ്ങളെ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ഇആരോപിക്കുന്നു. തങ്ങൾക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുഷശീൽകുമാർ പ്രതികരിച്ചു. മെഡിക്കൽ ഓഫീസറിൽ നിന്നാണ് കാര്യങ്ങൾ അറിഞ്ഞത്. വിഷയത്തിൽ അന്വേഷണം നടത്തിവരികയാണ്. പരാതിയിൽ സത്യം ഉണ്ടെന്ന് തെളിഞ്ഞാൽ ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. Content highlights:Woman says doctor hit her over 3rd child,Labour room drama, family planning, woman harassment


from mathrubhumi.latestnews.rssfeed https://ift.tt/2PvjeM8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages