ന്യൂഡൽഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതി.സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നതാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.വിവാഹേതര ലൈംഗികബന്ധത്തിൽ പുരുഷൻമാരെമാത്രം കുറ്റക്കാരാക്കുന്ന 497-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്യത്തിന് കൂടുതൽ ഉറപ്പു നൽകിയുള്ളസുപ്രധാന വിധിയുണ്ടായിരിക്കുന്നത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പു നൽകുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്യത്തിനുമുള്ള സ്ത്രീയുടെ അവകാശത്തെ ഹനിക്കുന്നതാണ് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 497-ാം വകുപ്പ് എന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. വിവാഹേതര ലൈംഗികബന്ധം വിവാഹമോചനത്തിന് കാരണമാകാമെങ്കിലും അതൊരു ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു.വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യ ചെയ്താൽ തെളിവുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉറപ്പു നൽകുന്നു.ലൈംഗികബന്ധത്തിന് സ്ത്രീയ്ക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തിന് അർഹമായ ബഹുമാനം ഉറപ്പു വരുത്തണം.അതിനെ വിവാഹത്തിലൂടെ ഹനിക്കാനാവില്ല. സമൂഹത്തിന്റെ താൽപര്യത്തിനനുസരിച്ച് ചിന്തിക്കാനും ജീവിക്കാനും സ്ത്രീയോട് ആവശ്യപ്പെടാനാവില്ലെന്നും സ്ത്രീ ഭർത്താവിന്റെ സ്വത്തല്ലെന്നും കോടതി പറഞ്ഞു. ഹർജിയെ കേന്ദ്രസർക്കാർ എതിർത്തിരുന്നു. വിവാഹേതര ലൈംഗിക ബന്ധം സംബന്ധിച്ച കേസുകളിൽസ്ത്രീകളെക്കൂടി കുറ്റവാളിയാക്കണം എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. വിവാഹത്തിന്റെ പരിശുദ്ധി നിലനിർത്തുന്നതിനാൽ ഈ നിയമം റദ്ദാക്കരുതെന്നും കേന്ദ്രസർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിവാഹേതരബന്ധം ക്രിമിനൽകുറ്റമാക്കുന്ന 158 വർഷം പഴക്കമുള്ള ഐപിസി 497-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി ജോസഫ് ഷൈനാണ് ഹർജി നൽകിയത്. ഒരാളുടെ ഭാര്യയുമായി, അയാളുടെ സമ്മതമില്ലാതെ ബന്ധപ്പെടുന്ന പുരുഷൻ കുറ്റക്കാരനാകുന്നതാണ് ഈ വകുപ്പ്. ഭർത്താവ് പരാതിപ്പെട്ടാൽ തന്റെ ഭാര്യയുമായി ബന്ധപ്പെട്ടയാൾക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കാം. അതേസമയം, ഭാര്യയെ ഇരയായി കണ്ട് വെറുതേ വിടുകയും ചെയ്യുന്നതാണ് ഈ വകുപ്പ്. തന്റെ ഭർത്താവ് മറ്റൊരാളുമായി ബന്ധപ്പെട്ടാൽ ഈ വകുപ്പു പ്രകാരം സ്ത്രീക്ക് പരാതിപ്പെടാനുമാകില്ല. ഒട്ടുമിക്ക രാജ്യങ്ങളിലും വിവാഹേതരബന്ധം ക്രിമിനൽകുറ്റമല്ലെന്നിരിക്കേ ഇവിടെയും അത്തരത്തിലാക്കണമെന്നായിരുന്നു ഹർജിയിലെ വാദം. അതേസമയം, വിവാഹമോചനത്തിനുള്ള സിവിൽ കുറ്റമായി നിലനിർത്താമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2IiI1Ra
via
IFTTT
No comments:
Post a Comment