ഹൈന്ദവ വിശ്വാസിയായ മുന്‍ കാമുകനെ അപമാനിച്ചത് ബീഫ് അയച്ചുകൊടുത്ത്; ബ്രിട്ടീഷില്‍ സിഖ് യുവതിക്ക് കിട്ടിയത് രണ്ട് വര്‍ഷം തടവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

ഹൈന്ദവ വിശ്വാസിയായ മുന്‍ കാമുകനെ അപമാനിച്ചത് ബീഫ് അയച്ചുകൊടുത്ത്; ബ്രിട്ടീഷില്‍ സിഖ് യുവതിക്ക് കിട്ടിയത് രണ്ട് വര്‍ഷം തടവ്

ലണ്ടന്‍: ഹിന്ദു വിശ്വാസിയായ മുന്‍ കാമുകന്റെ വീട്ടിലേക്ക് ബീഫ് പാഴ്‌സലായി അയച്ചു കൊടുക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത ബ്രിട്ടീഷ് സിഖ് വനിതയ്ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. അമന്‍ദീപ് മുധാര്‍ എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. അഞ്ച് വര്‍ഷത്തിലധികമായി ഹൈന്ദവ വിശ്വാസിയായ മുന്‍ കാമുകനെയും കുടുംബത്തെയും ഇവര്‍ ജാതീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. ബീഫ് അയച്ച് കൊടുത്തതിലൂടെ ഇവരുടെ വിശ്വാസത്തെ ആക്രമിക്കുകയാണ് അമന്‍ദീപ് മുധര്‍ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.

മുന്‍ കാമുകന്റെ കുടുംബത്തെ അവഹേളിച്ചും ഭീഷണിപ്പെടുത്തിയും നിരവധി ഫോണ്‍ കോളുകളും സോഷ്യല്‍ മീഡിയകളില്‍ നിരവധി പോസ്റ്റുകളും യുവതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. വെറും ആഴ്ചകള്‍ മാത്രം നീണ്ടു നിന്ന ബന്ധം ആറ് വര്‍ഷങ്ങള്‍ മുമ്പായിരുന്നു. മതപരമായി യോജിച്ച് പോകാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മില്‍ വേര്‍ പിരിഞ്ഞത്. എന്നാല്‍ അതിന് ശേഷം യുവതി യുവാവിനും കുടുംബത്തിനുമെതിരെ പലരീതിയില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

യുവാവിന്റെ സഹോദരിയെയും മാതാവിനെയും ബലാത്സംഗം ചെയ്യുമെന്നും യുവതി ഭീഷണിപ്പെടുത്തി. മാത്രമല്ല ഇവരുടെ വീടും കാറും മറ്റും തകര്‍ക്കാനുള്ള ശ്രമങ്ങളും അമന്‍ദീപ് നടത്തി. തുടരം തുടരെ വീട്ടിലേക്ക് പാഴ്‌സലായി ബീഫ് അയച്ച് കൊടുത്തതോടെയാണ് യുവാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് യുവതിയെ പോലീസ് പിടികൂടുകയായിരുന്നു.



from mangalam.com https://ift.tt/2xVOSes
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages