വിദേശ ഇനം പശുക്കളുടെ പാല്‍ അക്രമവാസനയുണ്ടാക്കും- ഹിമാചല്‍ ഗവര്‍ണര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

വിദേശ ഇനം പശുക്കളുടെ പാല്‍ അക്രമവാസനയുണ്ടാക്കും- ഹിമാചല്‍ ഗവര്‍ണര്‍

ഖൊരക്പുർ: വിദേശയിനം പശുക്കളുടെ പാൽ മനുഷ്യർക്ക് ദോഷകരമാണെന്ന് ഹിമാചൽ പ്രദേശ് ഗവർണർ ആചാര്യ ദേവവ്രത്. നാടൻ പശുക്കളുടെ പാൽ കുടിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്നാഥ് ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഗവർണറുടെ ഉപദേശം. എച്ച്. എഫ്, ജഴ്സി തുടങ്ങിയ വിദേശ ഇനങ്ങളിൽപ്പെട്ട പശുക്കളുടെ പാൽ മനുഷ്യന് ദോഷകരമാണ്. അത് അക്രമവാസനയും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടാക്കും. അതുകൊണ്ട് നല്ല ആരോഗ്യമുണ്ടാകാൻ നാടൻ പശുവിന്റെ പാൽ വേണം കുടിക്കാൻ- ആചാര്യ ദേവവ്രത് കുട്ടികളെ ഉപദേശിച്ചു. സനാതന ഹിന്ദു ധർമത്തിൽ പശുക്കളുടെ പ്രാധാന്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോരഖ്നാഥ്ക്ഷേത്രത്തിലെ മുൻ മുഖ്യപുരോഹിതരായ ദിഗ്വിജയനാഥ്, അവൈദ്യനാഥ് എന്നിവരുടെ അനുസ്മരണത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഇപ്പോഴത്തെ മുഖ്യപുരോഹിതനും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഒരു നാടൻ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് 30 ഏക്കർ ഭൂമിയിൽ കൃഷിചെയ്യാം. എന്നാൽ എച്ച്.എഫ്, ജെഴ്സി ഇനത്തിൽപ്പെട്ട 20 പശുക്കളുടെ ചാണകം ഉപയോഗിച്ച് ഒരേക്കർ സ്ഥലത്തെ കാർഷികാവശ്യങ്ങൾ മാത്രമാണ് നിറവേറ്റാനാകുക. തന്റെ നേതൃത്വത്തിൽ മൂന്നു യൂണിവേഴ്സിറ്റികളിലായി നടന്ന പഠനത്തിൽ നാടൻ പശുക്കളുടെ ചാണകത്തിലുള്ള സൂക്ഷ്മ ജൈവാണുക്കളുടെ അളവ് വിദേശ ഇനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. നാടൻ പശുവിന്റെ ഒരു ഗ്രാം ചാണകത്തിൽ രണ്ടു മുതൽ അഞ്ച് ലക്ഷം കോടി വരെ ജൈവാണുക്കളുണ്ട്. എന്നാൽ വിദേശ ഇനങ്ങളുടെ ചാണകത്തിൽ ഇത് 60 ലക്ഷം മുതൽ 70 ലക്ഷം വരെ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 300 പശുക്കളുള്ള തന്റെ ഫാമിൽ രൂപപ്പെടുത്തുകയും പരീക്ഷിച്ച് വിജയിക്കുകയും ചെയ്ത ജീവ് അമൃത് എന്ന ജൈവ വളത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് നിർമിക്കുന്ന ഈ ജൈവ വളം എങ്ങനെ നിർമിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം വളം മണ്ണിന്റെ ജൈവികത വർധിപ്പിക്കുമെന്നും മണ്ണിരകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തം കർഷകരെ പരിശീലിപ്പിക്കുന്നതിന് 25 കോടിയുടെ പദ്ധതി ഹരിയാന സർക്കാർ ആവിഷ്കരിച്ചിട്ടുമുണ്ട്. Content Highlights:Milk of foreign cow, desi cow, Himachal governor Acharya Dev Vrat, UP, yogi adityanath


from mathrubhumi.latestnews.rssfeed https://ift.tt/2OSRMrT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages