മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരിൽനിന്ന് ചാർജ് ഇനത്തിൽ ഈടാക്കുന്ന തുകയിൽ വൻതോതിൽ കുറവ് വരുത്തിയേക്കും. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)മ്യൂച്വൽ ഫണ്ട് അ്ഡൈ്വസറി കമ്മിയെ ഇതിനായി ചുമതലപ്പെടുത്തി. കൈകാര്യം ചെയ്യുന്ന ആസ്തിക്കനുസരിച്ചാകും ഈടാക്കാവുന്ന ചാർജുകൾ നിശ്ചയിക്കുക. നിലവിൽ വിവിധ ചാർജിനത്തിൽ പരമാവധി 2.50 ശതമാനംവരെയാണ് വാർഷിക നിരക്കിൽ ഈടാക്കുന്നത്. ഇത് 2.25ശതമാനത്തിലേയ്ക്ക് കുറച്ചേക്കും. അതേസമയം, വൻതോതിൽ നിക്ഷേപമുള്ള ഫണ്ടുകൾ ചാർജിനത്തിൽ ഈടാക്കുന്നതുകയിലും വൻകുറവുണ്ടാകും. 300 കോടി ആസ്തിയെങ്കിലും കൈകാര്യം ചെയ്യുന്ന ഫണ്ടുകൾക്ക് പരമാവധി 2.25ശതമാനവും 500 കോടി രൂപമുതൽ 2000 കോടിവരെ 2ശതമാനവുമാകും ചാർജ്. 2000 കോടി മുതൽ 5000 കോടിവരെ 1.75ശതമാനവും 5000 കോടി മുതൽ 20,000 കോടിവരെ ആസ്തി കൈകാര്യ ചെയ്യുന്ന ഫണ്ടുകൾ പരമാവധി 1.5ശതമാനവും 20,000 കോടിക്കുമുകളിൽ ഫണ്ട് കൈകാര്യ ചെയ്യുന്ന എഎംസികൾ 1.25ശതമാനവുംമാത്രമേ പരമാവധി ഈടാക്കാവൂ എന്നാകും തീരുമാനമെന്നാണ് സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/2NNOclf
via
IFTTT
No comments:
Post a Comment