ജെയ്പുർ: നോട്ട് നിരോധനം നടപ്പിലാക്കുന്നതിന് മുമ്പ്തന്നെ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും അതേപ്പറ്റി അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ബിജെപി എംഎൽഎ ഭവാനി സിങ്ങാണ് വിവാദ വെളിപ്പെടുത്തൽ നടത്തിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി അടുത്ത ബന്ധമുള്ളവർക്ക് വിവരം നേരത്തെ ലഭിച്ചിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. നോട്ട് നിരോധനം സംബന്ധിച്ച് സൂചനകൾ ലഭിച്ചവർ ആവശ്യമായ മുന്നൊരുക്കങ്ങൾ നേരത്തെ നടത്തിയിരുന്നുവെന്നും ഭവാനി സിങ് പറയുന്നു. #WATCH: BJP MLA from Rajasthans Kota Bhawani Singh claims Ambani & Adani had prior knowledge of the #DeMonetisation of Rs 500 & 1,000 notes pic.twitter.com/L8FRp1NofD — ANI (@ANI) November 17, 2016 നോട്ട് അസാധുവാക്കൽ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നില്ലെന്നും എന്നാൽ അത് ഘട്ടം ഘട്ടമായാണ് നടപ്പിലാക്കിയതെന്നും ഭവാനി സിങ്പറയുന്നുണ്ട്. ഭവാനി സിങ്ങുമായി അനൗപചാരികമായി നടത്തിയ സംഭാഷണം റെക്കോർഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വീഡിയോ ഏറ്റുപിടിച്ചിട്ടുണ്ട്. നേരത്തെയും വിവാദസംഭാഷണങ്ങളിൽ കൂടി വാർത്തകൾ സൃഷ്ടിച്ചയാളാണ് ഭവാനി സിങ്. യുവാക്കൾ ഹെൽമെറ്റ് വച്ച് ബൈക്കോടിക്കരുതെന്നും ഹെൽമെറ്റ് ഉപയോഗം കഷണ്ടിക്ക് കാരണമാകുമെന്നും ഇദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. മാത്രമല്ല കോട്ടയിലെ കോച്ചിങ് സെന്ററിലുള്ള ബീഹാറിൽ നിന്നുള്ള വിദ്യാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യം ഉയർത്തിയും വിവാദം ഉണ്ടാക്കിയ ആളാണ് ഭവാനി സിങ്
from mathrubhumi.latestnews.rssfeed https://ift.tt/2MCHXwh
via
IFTTT
No comments:
Post a Comment