ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ മൂന്നു ദിവസം നീണ്ടേക്കും; മുന്‍കൂര്‍ ജാമ്യത്തിന് നീക്കം ഊര്‍ജിതം; അറസ്റ്റ് തീരുമാനം ചോദ്യം ചെയ്യലിനു ശേഷമെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ മൂന്നു ദിവസം നീണ്ടേക്കും; മുന്‍കൂര്‍ ജാമ്യത്തിന് നീക്കം ഊര്‍ജിതം; അറസ്റ്റ് തീരുമാനം ചോദ്യം ചെയ്യലിനു ശേഷമെന്ന് പോലീസ്

കോട്ടയം: ലൈംഗിക പീഡന കേസ് നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ്. എന്നാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളില്‍ നിന്നും താത്ക്കാലിമായി രക്ഷപ്പെടാന്‍ ബിഷപ്പ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനും നീക്കം തുടങ്ങി. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ചോദ്യം ചെയ്യലിനു ശേഷമേ തീരുമാനിക്കാന്‍ കഴിയുവെന്നാണ് പോലീസ് നിലപാട്.

വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. ഇതിനായി നൂറോളം ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ചോദ്യാവലിയാണ് തയ്യാറാക്കിയിരിക്കുന്നത്. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ബുധനാഴ്ച രാവിലെ 10 മണിക്ക് അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകാനാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിഷപ്പിനെ മൂന്നു ദിവസം ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. കോട്ടയത്തുവച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. ഇതിനായി വൈക്കം ഡി.വൈ.എസ്.പി ഓഫീസ്, ഏറ്റുമാനൂര്‍ ഹൈടെക് സെല്‍, കോട്ടയം പോലീസ് ക്ലബ് എന്നിവിടങ്ങളില്‍ എവിടെയെങ്കിലുമായിരിക്കും ചോദ്യം ചെയ്യല്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.

അതിനിടെ, മുന്‍കൂര്‍ ജാമ്യത്തിനായി ബിഷപ്പ് ഊര്‍ജിതമായ നീക്കം ആരംഭിച്ചു. ഹൈക്കോടതിയില്‍ നാളെതന്നെ അപേക്ഷ നല്‍കാനാണ് സാധ്യത. ബിഷപ്പിനു വേണ്ടി അഡ്വ.വിജയഭാനു ആയിരിക്കും കോടതിയില്‍ ഹാജരാകുക. മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കക്ഷി ആവശ്യപ്പെട്ടാല്‍ ഹര്‍ജി നല്‍കുമെന്നും അഭിഭാഷകന്‍ പറയുന്നു. കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനൊപ്പം ചണ്ഡിഗഢ് ഹൈക്കോടതിയെ സമീപിക്കാനും ബിഷപ്പിനു നീക്കമുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പുറമേ എഫ്.ഐ.ആര്‍ റദ്ദാക്കാനും അപേക്ഷ നല്‍കിയേക്കും. 19ന് അന്വേഷണ സംഘത്തിനു മുമ്പാകെ ബിഷപ്പ് ഹാജരാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഹാജരാകില്ലെന്ന് ബിഷപ്പ് പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി.

ബിഷപ്പ് 19ന് ഹാജരാകുമെന്ന് പഞ്ചാപ് പോലീസ് അറിയിച്ചതായി കോട്ടയം എസ്.പി ആര്‍.ഹരിശങ്കര്‍ അറിയിച്ചു. ശാസ്ത്രീയ പരിശോധനകളുടേയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ അറസ്റ്റിലേക്ക് നീങ്ങൂ. ചോദ്യം ചെയ്യല്‍ എവിടെയാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.



from mangalam.com https://ift.tt/2xsChz8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages