ഇറ്റലിയെ ഒറ്റ ഗോളിന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

ഇറ്റലിയെ ഒറ്റ ഗോളിന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍

ലിസ്ബൺ: യുവേഫാ നാഷൺസ് കപ്പിൽ പോർച്ചുഗലിന് വിജയം. ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പോർച്ചുഗൽ തോൽപ്പിച്ചത്. 48-ാം മിനിറ്റിൽ ആന്ദ്രെ സിൽവ പോർച്ചുഗലിന്റെ വജയഗോൾ നേടി. ഇതോടെ ലീഗ് എ ഗ്രൂപ്പ് ത്രീയിൽ പോർച്ചുഗൽ ഒന്നാമതെത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയില്ലാതെ ഇറങ്ങിയ പോർച്ചുഗൽ സിൽവയേയും ബർമയേയും ബെർണാഡോയേയും അണിനിരത്തിയാണ് ആക്രമണങ്ങൾ നയിച്ചത്. ഒടുവിൽ 48-ാം മിനിറ്റിൽ ബർമയുടെ ക്രോസിൽ നിന്ന് ആന്ദ്രെ സിൽവ ലക്ഷ്യം കണ്ടു. കഴിഞ്ഞ സീസണിൽ എസി മിലാന് വേണ്ടി കളിച്ച ആന്ദ്രെ സിൽവ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ എസി മിലാൻ വായ്പാടിസ്ഥാനത്തിൽ സിൽവയെ സെവിയ്യക്ക് കൈമാറി. ഫോം കണ്ടെത്താൻ വിഷമിക്കുന്ന സിൽവയ്ക്ക് ഈ ഗോൾ നൽകുന്ന ആശ്വാസം ചെറുതല്ല. Content Highlights: Portugal beats ItalyUEFA Nations League


from mathrubhumi.latestnews.rssfeed https://ift.tt/2Qm50P1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages