: വിവാദങ്ങൾ കടുത്തിട്ടും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുലുങ്ങാത്തതിന് കാരണം വത്തിക്കാനിലെ ഒരു കർദിനാളിലുള്ള സ്വാധീനമെന്ന് സംശയം. ലത്തീൻ സഭാ ബിഷപ്പുമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കർദിനാളുമായി ഫ്രാങ്കോയ്ക്ക് നല്ല ബന്ധമുണ്ടെന്നാണ് പറയുന്നത്. ഇന്ത്യയിൽ സംഭവിച്ച വിവാദത്തെക്കുറിച്ച് മാർപാപ്പയെ ധരിപ്പിക്കേണ്ടത് ഈ കർദിനാളാണ്. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി അപ്പോസ്തലിക് നുൺഷ്യൊ മാർപാപ്പയുമായി ബന്ധപ്പെടുന്നതും ഇതേയാൾ വഴിയാണ്. അതിനാൽ മാർപാപ്പയ്ക്ക് മുന്നിൽ ഈ വിഷയം എത്തിയിട്ടുണ്ടോ എന്നുപോലും സംശയിക്കണമെന്ന് ഉന്നത സഭാകേന്ദ്രങ്ങൾ പറയുന്നു. ഫ്രാങ്കോയ്‌ക്കെതിരേ കന്യാസ്ത്രീകൾ തെരുവിലിറങ്ങിയിട്ടും നടപടിയുണ്ടാകാത്തതാണ് സംശയങ്ങൾക്ക് കാരണം. അന്വേഷണം കഴിയുന്നതുവരെ മാറിനിൽക്കാൻ ഫ്രാങ്കോയോട് പറഞ്ഞിരുന്നെങ്കിൽ വിഷയം ഇത്ര വലുതാകില്ലായിരുന്നു. അപ്പോസ്തലിക് നുൺഷ്യോ ജിയംബാറ്റിസ്റ്റ ഡിക്വാത്രോയോ സി.ബി.സി.ഐ. പ്രസിഡന്റ് ഓസ്വാൾഡ് ഗ്രേഷ്യസോ മാർപാപ്പയെ നേരിട്ട് വിവരങ്ങൾ ധരിപ്പിച്ചിട്ടുേേണ്ടായെന്ന് സംശയമാണ്. മാർപാപ്പയെ ഉപദേശിക്കുന്ന ഒമ്പതംഗ കർദിനാൾ സംഘത്തിലെ അംഗമാണ് ഓസ്വാൾഡ് ഗ്രേഷ്യസ്.ബിഷപ്പിനെതിരേ ബലാത്സംഗക്കുറ്റമാരോപിച്ചത് കന്യാസ്ത്രീയായിട്ടും സഭ ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. 1990 ജൂലായ് 13-ന് ഉത്തർപ്രദേശിലെ ഗജ്‌റൗളയിൽ സെന്റ്‌മേരീസ് കോൺവെന്റ് കൊള്ളയടിച്ച അക്രമികൾ രണ്ടു കന്യാസ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി. ആ ദിവസങ്ങളിൽ ഇന്ത്യയൊട്ടാകെ വൻ പ്രതിഷേധമാണ് ക്രൈസ്തവസഭകളുടെ നേതൃത്വത്തിലുണ്ടായത്. വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും തെരുവിലിറങ്ങി. പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിന്റെ വസതിയിലേക്കും മാർച്ച് നടന്നു. അന്ന് ചെറുപുഷ്പ മിഷൻ ലീഗിന്റെ ദേശീയ പ്രസിഡന്റും സി.ബി.സി.ഐ. ഉപദേശക സമിതിയംഗവുമായിരുന്ന ഇപ്പോഴത്തെ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് ആക്രമണം നടന്ന മഠം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സഭാ പ്രസിദ്ധീകരണമായ ‘സത്യദീപ’ത്തിൽ വന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2O5Q5a3
via
IFTTT
No comments:
Post a Comment