കണ്ണൂർ : സംസ്ഥാനത്തെ മുഴുവൻ ഡ്രൈവിങ് ലൈസൻസുകളും പ്ലാസ്റ്റിക്ക് കാർഡുകളാക്കാനുള്ള പദ്ധതിയുമായി ഗതാഗതവകുപ്പ്. മൂന്നിടങ്ങളിൽ താത്കാലികമായി പ്ലാസ്റ്റിക് കാർഡുകൾ വിതരണം ചെയ്യുന്നുണ്ട്. അത് സംസ്ഥാനമൊട്ടാകെ വ്യാപിക്കാനാണ് തീരുമാനം. കേന്ദ്ര മോട്ടോർവാഹനവകുപ്പിന്റെ 'വാഹനസാരഥി' പദ്ധതി നടപ്പാക്കിയ ആർ.ടി.ഒ. ദേശീയ പാതാവിഭാഗം, ആലപ്പുഴ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് താത്കാലിക പ്ലാസ്റ്റിക് കാർഡുകൾ നൽകുന്നത്. കഴിഞ്ഞ മാർച്ചിൽ ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് 12 ശതമാനം ജി.എസ്.ടി. ഉൾപ്പെടെ കാർഡൊന്നിന് 20.75 രൂപയായി ടെൻഡർ നൽകിയത്. മറ്റു സംസ്ഥാനങ്ങളിൽ പ്ലാസ്റ്റിക് കാർഡുകൾ നേരത്തേയുണ്ട്. കേരളത്തിൽ ഇതിനായി ടെൻഡർ വിളിച്ചെങ്കിലും മുംബൈ ആസ്ഥാനമായ കമ്പനി കോടതിയിൽ പോയതിനെത്തുടർന്ന് നിലച്ചു. പുതിയ ടെൻഡറുകൾ അടുത്തുതന്നെ ക്ഷണിക്കും. സംസ്ഥാനത്തൊട്ടൊകെ ഓരോ വർഷവും പുതിയ ഏഴുലക്ഷംപേരാണ് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത്. നിലവിൽ 80 ലക്ഷത്തോളം കാർഡുകൾ പ്ലാസ്റ്റിക് കാർഡുകളിലേക്ക് മാറേണ്ടി വരും.
from mathrubhumi.latestnews.rssfeed https://ift.tt/2N4rrdw
via
IFTTT
No comments:
Post a Comment