ഹർത്താൽ ദിനത്തിൽ മകന് വിവാഹ നിശ്ചയം; ചെന്നിത്തല സ്‌കൂട്ടറിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

ഹർത്താൽ ദിനത്തിൽ മകന് വിവാഹ നിശ്ചയം; ചെന്നിത്തല സ്‌കൂട്ടറിൽ

കൊച്ചി: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചുള്ള ഹർത്താൽ ദിനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹ നിശ്ചയം. കൊച്ചിയിലായിരുന്നു നിശ്ചയ ചടങ്ങ്.രാവിലെ കൊച്ചിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ കാളവണ്ടിയിൽ യാത്ര ചെയ്തശേഷം സ്കൂട്ടറിലാണ് രമേശ് ചെന്നിത്തല വിവാഹ നിശ്ചയ വേദിയിലെത്തിയത്. രമേശ് ചെന്നിത്തലയുടെയും അനിതയുടെയും മകൻ ഡോ. രോഹിത്തിന്റെയും വൈറ്റില സ്വദേശിയായ വ്യവസായി ഭാസി കെ. നായരുടെ മകൾ ശ്രീജയുടെയും വിവാഹ നിശ്ചയമാണ് കൊച്ചിയിൽ നടന്നത്. രോഹിത്ത് അമൃത ആസ്പത്രിയിലെ റേഡിയോളജിസ്റ്റും ശ്രീജ അമേരിക്കയിൽ മെഡിക്കൽ വിദ്യാർഥിനിയുമാണ്. വിവാഹ നിശ്ചയം മുൻപേ തീരുമാനിച്ചതാണെന്നും നല്ല മുഹൂർത്തം വേറെ ലഭിക്കാതിരുന്നതിനാലാണ് മാറ്റിവയ്ക്കാതിരുന്നതെന്നും ചെന്നിത്തല പറഞ്ഞു. അടുത്ത വർഷം ഫെബ്രുവരി 17-നാണ് വിവാഹം.ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണുണ്ടായിരുന്നത്. പ്രൊഫ. കെ.വി. തോമസ് എം.പി., എം.എൽ.എ.മാരായ വി.ഡി. സതീശൻ, ഹൈബി ഈഡൻ, അൻവർ സാദത്ത്, നേതാക്കളായ ബെന്നി ബഹനാൻ, എൻ. വേണുഗോപാൽ, ജോസഫ് വാഴയ്ക്കൻ, ടി.ജെ. വിനോദ് തുടങ്ങിയവരും പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2MkgfUD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages