ഇസ്ലാമാബാദ്: പാകിസ്താന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആരിഫ് അൽവിയുടെ പിതാവ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റേയും കുടുംബത്തിന്റേയും ദന്തഡോക്ടറായിരുന്നുവെന്ന് റിപ്പോർട്ട്. ആരിഫ് അൽവിയുടെ പാർട്ടിയുടെ (പി.ടി.ഐ.) വെബ്സൈറ്റിലാണ് ഇക്കാര്യം പറയുന്നത്. ആരിഫ് അൽവിയും ദന്തഡോക്ടറാണ്. ആരിഫ് അൽവിയുടെ പിതാവായ ഡോ. ഹബീബ് ഉർ റഹ്മാൻ അൽവി ജവഹർലാൽ നെഹ്റുവിന്റേയും കുടുംബത്തിന്റേയും ദന്ത ഡോക്ടറായിരുന്നുവെന്നും വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് പോയ ഡോക്ടറുമായി നെഹ്റു കത്തിടപാടുകൾ നടത്തിയിരുന്നുവെന്നും ആ കത്തുകളെല്ലാം ആരിഫ് അൽവിയുടെ കൈവശമുണ്ടെന്നും വെബ്സൈറ്റ് പറയുന്നു. ജിന്ന കുടുംബവുമായും അടുപ്പമുള്ള ആളായിരുന്നു ഡോ. ഹബീബ് ഉർ റഹ്മാൻ അൽവി. ഇമ്രാന്റെ ഏറ്റവും വിശ്വസ്തനാണ് ആരിഫ്.പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ (പി.ടി.ഐ.) സ്ഥാപകനേതാക്കളിലൊരാളാണ് അദ്ദേഹം. 2006 മുതൽ 2013 വരെ പി.ടി.ഐ.യുടെ സെക്രട്ടറി ജനറലായിരുന്നു. ജൂലായ് 25-ന് നടന്ന തിരഞ്ഞെടുപ്പിൽ കറാച്ചി മണ്ഡലത്തിൽനിന്ന് വിജയിച്ചാണ് ആരിഫ് അസംബ്ലിയിലെത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2Q63Yq7
via
IFTTT
No comments:
Post a Comment