മുംബൈ: ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 38 പോയന്റ് നേട്ടത്തിൽ 38198ലും നിഫ്റ്റി 3 പോയന്റ് ഉയർന്ന് 11524ലിലുമെത്തി. ബിഎസ്ഇയിലെ 669 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 725 ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഏഷ്യൻ പെയിന്റ്സ്, ലുപിൻ, സിപ്ല, ഐടിസി, റിലയൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഐഒസി, ടിസിഎസ്, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. അസംസ്കൃത എണ്ണവില വർധിക്കുന്നതും രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതും ഓഹരി വിപണിയെ ബാധിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2NcOXnV
via
IFTTT
No comments:
Post a Comment