ഇരിങ്ങാലക്കുട: തിരുവനന്തപുരത്ത് എം.എൽ.എ.ഹോസ്റ്റലിൽവെച്ച് ഡി.വൈ.എഫ്.ഐ. നേതാവ് അപമാനിക്കാൻ ശ്രമിച്ചതായി സംഘടനയിലെ വനിതാ നേതാവിന്റെ പരാതി. ബ്ലോക്ക് ജോ. സെക്രട്ടറി ആർ.എൽ. ജീവൻലാലിനെതിരേയാണ് കാട്ടൂർ സ്വദേശിനി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വർഗീസിന് ചൊവ്വാഴ്ച രാത്രി പരാതി നൽകിയത്. കാട്ടൂർ സ്റ്റേഷൻ അതിർത്തിയിൽ വരുന്ന കേസായതിനാൽ ഡിവൈ.എസ്.പി. ഇത് കാട്ടൂർ എസ്.ഐ.ക്ക് കൈമാറി. പരാതിയിൽ കേസെടുത്തെന്ന് കാട്ടൂർ എസ്.ഐ. ഇ.ആർ. ബൈജു പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2oIeSGc
via
IFTTT
No comments:
Post a Comment