മുംബൈ:ഡോളറിനെതിരേ രൂപയുടെ വിലയിടിവ് വീണ്ടും തുടരുന്നു. രൂപയുടെ വിനിമയ മൂല്യം 22 പൈസ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 71.21-ൽ തിങ്കളാഴ്ച എത്തി. അസംസ്കൃത എണ്ണവില വർധനയെ തുടർന്ന് ഡോളറിനെതിരേ രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇൗ വർഷം ജനുവരി ഒന്നിനും സെപ്റ്റംബർ മൂന്നിനും ഇടയിൽ രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനത്തിൽ അധികമാണ് ഇടിഞ്ഞത്. യു.എസ്., ചൈന വ്യാപാര യുദ്ധം ഉയർത്തുന്ന ആശങ്കകളും തുർക്കി, അർജന്റീന എന്നീ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില 78 ഡോളർ കടന്നതും ഓഹരി വിപണിയിലെ വിദേശ നിക്ഷേപകർ പിൻമാറുന്നതും വിനിമയ നിരക്ക് ഇടിയാൻ കാരണമാകുന്നു. ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തുർക്കി കറൻസിയായ ലീറയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഇൻഡൊനീഷ്യൻ റുപ്പയയും മൂല്യത്തകർച്ച നേരിടുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2Cl9VN1
via
IFTTT
No comments:
Post a Comment