ഒമ്പതുകാരിയെ രണ്ടാനമ്മ മകനെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു; കണ്ണ് ചൂഴ്‌ന്നെടുത്ത് കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

ഒമ്പതുകാരിയെ രണ്ടാനമ്മ മകനെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു; കണ്ണ് ചൂഴ്‌ന്നെടുത്ത് കൊലപ്പെടുത്തി

ശ്രീനഗർ: കശ്മീരിൽ ഒമ്പതു വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തി. ജമ്മുകശ്മീരിലെ ബരാമുല്ല ജില്ലയിലാണ് സംഭവം. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ ആദ്യ ഭാര്യയും അവരുടെ മകനുമടക്കംഅഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 23 മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഉറി സ്വദേശിയായ പിതാവാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഞായറാഴ്ച അടുത്തുള്ള വനമേഖലയിൽ വികൃതമാക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രത്യേക അന്വേഷണം സംഘം രണ്ടാനമ്മയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായത്. ഭർത്താവ് രണ്ടാം ഭാര്യക്കും മകൾക്കുമൊപ്പം കൂടുതൽ സമയം ചെലവിടുന്നത് ഇവർ അംഗീകരിക്കാനായിരുന്നില്ല. ഭർത്താവിന് ഏറ്റവും പ്രിയപ്പെട്ട രണ്ടാം ഭാര്യയിലുള്ള മകളെ കൊലപ്പെടുത്താൻ 14 കാരനായ മകനുമായി ചേർന്ന് ഇവർ ഗൂഢാലോചന നടത്തി. 14-കാരനും കൂട്ടുകാരും ചേർന്നാണ് ബലാത്സംഗം ചെയ്തത്. രണ്ടാനമ്മയുടെ മുന്നിൽ വെച്ചാണ് പെൺകുട്ടി കൂട്ട ബലാത്സംഗത്തിരയായതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് രണ്ടാനമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതുകൊണ്ടൊന്നും ക്രൂരത തീർന്നില്ല. അക്രമികളിലൊരാൾ കത്തി ഉപയോഗിച്ച് കണ്ണ് ചൂഴ്ന്നെടുത്തു. മറ്റൊരാൾ ദേഹമാസകലം ആസിഡൊഴിക്കുകയും ചെയ്തു. മൃതദേഹം വികൃതമാക്കിയ ശേഷം മരക്കമ്പുകളും മറ്റുമിട്ട് മൃതദേഹം മൂടുകയായിരുന്നു. കൂരകൃത്യങ്ങൾക്കുപയോഗിച്ച ആയുധങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ടെന്നും എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2wJx727
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages