ഈറോഡ്: തമിഴ്നാട്ടിലെ ഭവാനിസാഗർ എം.എൽ.എ. എസ്. ഈശ്വരനുമായി (43) വിവാഹംനിശ്ചയിച്ച യുവതി ഒളിച്ചോടിയതായി യുവതിയുടെ അമ്മ പോലീസിൽ പരാതിനൽകി. എം.എൽ.എ.ക്കും ഗോപിചെട്ടിപ്പാളയത്തെ എം.സി.എക്കാരിയായ 23 കാരിക്കും പന്ത്രണ്ടാംതീയതി സത്യമംഗലത്തിനടുത്തുള്ള ബണ്ണാരിക്ഷേത്രത്തിൽവെച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. ക്ഷണക്കത്തുകൾ അടിച്ച് കല്യാണത്തിനുവേണ്ട ഏർപ്പാടുകൾ നടക്കുമ്പോഴാണ് കഴിഞ്ഞ ഒന്നാംതീയതി സത്യമംഗലത്തുള്ള ചേച്ചിയുടെ വീട്ടിൽപ്പോയിവരാമെന്നുപറഞ്ഞ് യുവതി മുങ്ങിയത്. തിരുപ്പൂർ സ്വദേശിയായ യുവാവിനോടൊപ്പമാണ് മകൾ ഒളിച്ചോടിയതാണെന്നാണ് അമ്മ പരാതി നൽകിയിരിക്കുന്നത്. എന്നാൽ, മറ്റൊരു യുവതിയുമായി നിശ്ചയിച്ച സമയത്ത് വിവാഹംനടക്കുമെന്ന് എം.എൽ.എ. അറിയിച്ചു
from mathrubhumi.latestnews.rssfeed https://ift.tt/2LYh8lN
via
IFTTT
No comments:
Post a Comment