ദുബായ്: ച്യൂയിങ്ഗം ചവയ്ക്കുന്ന ശീലമുള്ളവർ സൂക്ഷിക്കുക... റോഡിൽ ച്യൂയിങ്ഗം തുപ്പിയാൽ 500 ദിർഹം പിഴ നൽകേണ്ടിവരും. ദുബായ് മുനിസിപ്പാലിറ്റിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ഓർമപ്പെടുത്തിയിരിക്കുന്നത്. റോഡിൽ ചായക്കപ്പ് കളയുന്നതിനും പിഴ 500 ദിർഹം തന്നെയാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പരിസരശുചിത്വവും നഗരഭംഗിയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ. പൊതുസ്ഥലത്ത് തുപ്പിയാൽ 1000 ദിർഹം പിഴയൊടുക്കേണ്ടിവരും. കാറിൽനിന്ന് മാലിന്യം വലിച്ചെറിയുക, പൊതുസ്ഥലത്ത് മൂത്രമൊഴിക്കുക തുടങ്ങിയവയ്ക്കും 500 ദിർഹമാണ് പിഴ. നിരവധി രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരുടെ താമസസ്ഥലമെന്ന നിലയിൽ ദുബായ് നിവാസികൾക്കിടയിൽ പാരിസ്ഥിതിക ബോധവത്കരണം ശക്തമാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2wHwSnI
via
IFTTT
No comments:
Post a Comment