കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ കണ്ണൂർ വനിതാ സബ് ജയിലിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി. ജയിൽ ഡി.ജി.പി ആർ ശ്രീലേഖയാണ് ജയിൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. സബ് ജയിലിലെ മൂന്ന് അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരെ സസ്പെൻഡു ചെയ്തു. കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡു ചെയ്യാൻ ശുപാർശ ചെയ്തിട്ടുമുണ്ട്. സസ്പെൻഡു ചെയ്ത പ്രിസൺ ഓഫീസർമാരുൾപ്പെടെ ആറ് ജയിൽ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. കാമുകനൊപ്പം ജീവിക്കാൻ പലപ്പോഴായി അച്ഛനേയും അമ്മയേയും മകളേയും കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയെ ഓഗസ്റ്റ് 24നാണ് സബ് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജയിൽ പരിസരത്തെ കശുമാവിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛൻ കുഞ്ഞിക്കണ്ണൻ, അമ്മ കമല, മകൾ ഐശ്വര്യ എന്നിവരെ പലപ്പോഴായി ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു മരിച്ച സൗമ്യ. മരണത്തിൽ നാട്ടുകാർ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പര പുറത്തുവന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Cf5GCu
via
IFTTT
No comments:
Post a Comment