രാഷ്ട്ര പിതാവിന്റെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് നടി സ്വര ഭാസ്കർ. ഡൽഹിയിൽ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടയിലാണ് സ്വരയുടെപ്രതികരണം. "ഈ രാജ്യത്താണ് മഹാത്മാ ഗാന്ധി വെടിയേറ്റ് വീണത്. ആ സമയത്ത് അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കിയവരും ഉണ്ടായിരുന്നു. ഇന്ന് അവർ അധികാരത്തിലിരിക്കുന്നു. അവരെ ജയിലടക്കണമെന്നാണോ പറയുന്നത്, എന്നാൽ അതിന് തീർച്ചയായും കഴിയില്ലെന്നതാണ് ഉത്തരം",സ്വര പറഞ്ഞു. കേന്ദ്ര സർക്കാറിനെതിരേ ശക്തമായ വിമർശനങ്ങളുമായി ഈയിടെ സ്വര രംഗത്ത് വന്നിരുന്നു. സാമൂഹ്യ പ്രവർത്തകരെയും എഴുത്തുകാരെയും മനുഷ്യാവകാശ പ്രവർത്തകരെയും സർക്കാർ വേട്ടയാടുകയാണെന്നും ഇന്ത്യയിലെ ജയിലുകൾ അവർക്ക് വേണ്ടി മാത്രമാണെന്നും സ്വര പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2otEu9x
via
IFTTT
No comments:
Post a Comment