മഡ്രിഡ്: യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ പോരാട്ടവേദിയായ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ചൊവ്വാഴ്ച അരങ്ങുണരുന്നു. ടൂർണമെന്റിന്റെ ആദ്യദിനം 16 ടീമുകൾ കളത്തിലിറങ്ങും. ബാഴ്സലോണ, ലിവർപൂൾ, ഇന്റർമിലാൻ, ടോട്ടനം, പി.എസ്.ജി, അത്ലറ്റിക്കോ മഡ്രിഡ്, നാപ്പോളി, ബൊറൂസ്സിയ ഡോർട്ട്മുൺഡ് അടക്കമുള്ള വമ്പൻ ക്ലബ്ബുകൾ ഉദ്ഘാടനദിനം കളത്തിലിറങ്ങും. ലിവർപൂൾ-പി.എസ്.ജി, ഇന്റർമിലാൻ-ടോട്ടനം, അത്ലറ്റിക്കോ-മൊണാക്കോ എന്നിവയാണ് ആദ്യദിനത്തിലെ വമ്പൻ പോരാട്ടങ്ങൾ. ബാഴ്സലോണയ്ക്ക് പി.എസ്.വി.യും, ഡോർട്ട്മുൺഡിന് ക്ലബ്ബ് ബ്രഗ്ഗുമാണ് എതിരാളികൾ. നാപ്പോളി റെഡ്സ്റ്റാർ ബെൽഗ്രേഡിനെ നേരിടുമ്പോൾ ഷാൽക്കെ പോർട്ടോക്കെതിരേ കളിക്കും. തുർക്കി ക്ലബ്ബ് ഗലാറ്റസറയും ലോക്കോമോട്ടീവ് മോസ്കോയും തമ്മിലാണ് മറ്റൊരു പോരാട്ടം. അരങ്ങേറ്റം കുറിക്കാൻ മൂന്ന്ക്ലബ്ബുകൾ പതിവുപോലെ 32 ടീമുകൾ എട്ടു ഗ്രൂപ്പുകളിലായി പോരാടും. അടുത്തവർഷം ജൂൺ ഒന്നിന് അത്ലറ്റിക്കോ മഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ മെട്രോപോളിറ്റാനോയിൽ വെച്ചാണ് ഫൈനൽ. സ്വിസ് ക്ലബ്ബ് യങ് ബോയ്സ്, ബുണ്ടസ് ലിഗയിൽനിന്നുള്ള ഹോഫെൻഹെയിം, സെർബിയൻ ക്ലബ്ബ് റെഡ്സ്റ്റാർ ബെൽഗ്രേഡ് എന്നിവർ ആദ്യമായി ചാമ്പ്യൻസ് ലീഗിൽ പന്തുതട്ടും. ഗ്രൂപ്പുകൾ ഗ്രൂപ്പ് എ അത്ലറ്റിക്കോ മഡ്രിഡ്, ഡോർട്ട്മുൺഡ്, മൊണാക്കോ, ക്ലബ്ബ് ബ്രഗ് ഗ്രൂപ്പ് ബി ബാഴ്സലോണ, ടോട്ടനം, പി.എസ്.വി, ഇന്റർമിലാൻ ഗ്രൂപ്പ് സി പി.എസ്.ജി, നാപ്പോളി, ലിവർപൂൾ, റെഡ്സ്റ്റാർ ഗ്രൂപ്പ് ഡി ലോക്കോമോട്ടീവ് മോസ്കോ, പോർട്ടോ, ഷാൽക്കെ, ഗാലറ്റസാര. ഗ്രൂപ്പ് ഇ ബയറൺ മ്യൂണിക്, ബെൻഫിക്ക, അയാക്സ്, എ.ഇ.കെ. ആതൻസ് ഗ്രൂപ്പ് എഫ് മാഞ്ചെസ്റ്റർ സിറ്റി, ഷാക്തർ ഡോണെറ്റ്സ്ക്, ലിയോൺ, ഹോഫെൻഹെയിം ഗ്രൂപ്പ് ജി റയൽ മഡ്രിഡ്, എ.എസ്. റോമ, സി.എസ്.കെ.എ. മോസ്കോ, വിക്ടോറിയ പ്ലാസെൻ ഗ്രൂപ്പ് എച്ച് യുവന്റസ്, മാഞ്ചെസ്റ്റർ യുണൈറ്റഡ്, വലൻസിയ, യങ് ബോയ്സ് Content Highlights: The Champions League starts today
from mathrubhumi.latestnews.rssfeed https://ift.tt/2xvOiUO
via
IFTTT
No comments:
Post a Comment