ലൈംഗീക പീഡനപരാതി: അന്വേഷണം നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവം തനിക്കുണ്ട്; പി.കെ. ശശി എംഎല്‍എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

ലൈംഗീക പീഡനപരാതി: അന്വേഷണം നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവം തനിക്കുണ്ട്; പി.കെ. ശശി എംഎല്‍എ

പാലക്കാട്: തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗീക പീഡന പരാതിയില്‍ പ്രതികരണവുമായി ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. പാര്‍ട്ടിയുടെ അകത്തുള്ള ചര്‍ച്ചചെയ്ത കാര്യങ്ങള്‍ പുറത്തു പറയില്ലെന്നും അന്വേഷണം നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആര്‍ജവം തനിക്കുണ്ടെന്നും ശശി പറഞ്ഞു. തെറ്റുപറ്റിയെന്ന് ചൂണ്ടി കാണിച്ചാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കും.

വിവരമില്ലാത്തവര്‍ കാര്യങ്ങള്‍ പുറത്തുപറഞ്ഞേക്കാം. മാധ്യമങ്ങള്‍ വിചാരിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി. ചെര്‍പ്പ്‌ളശേരി ടൗണില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ. ശശിക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

നേരത്തെ പറഞ്ഞതു തന്നെയാണ് തന്റെ നിലപാട്. അച്ചടക്ക നടപടിയെക്കുറിച്ച് മാധ്യമങ്ങള്‍ എന്തിന് ബേജാറാകുന്നത്. അത് തങ്ങളുടെ പാര്‍ട്ടി തീരുമാനിക്കുന്നതാണ്. അതില്‍ എന്തിനാണ് വേവലാധിപ്പെടുന്നതെന്നും ശശി ചോദിക്കുന്നു.

മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും പരാതി കൈയ്യില്‍ ഇല്ലാതെയുള്ള അനാവശ്യ വിചാരണയാണ് മാധ്യമങ്ങള്‍ നടത്തുന്നത്. പരാതി കൈയ്യിലുണ്ടോ ഉണ്ടെങ്കില്‍ താന്‍ മറുപടി നല്‍കാമെന്നും അദ്ദേഹം പറയുന്നുണ്ട്. പാര്‍ട്ടിക്കകത്ത് ഞങ്ങള്‍ പല കാര്യങ്ങളും ചര്‍ച്ചചെയ്യും. വെട്ടിലാക്കാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ അതിലൊന്നും ശശി വീഴില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.



from mangalam.com https://ift.tt/2Q9nkL3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages