അവിഹിതബന്ധത്തിലുള്ള സ്ത്രീയുമായി ഒരുമിച്ചു ജീവിക്കാന്‍ 16 കാരന്‍ മകളെ കൊന്നു ; രണ്ടാനമ്മയുടെ മകന്‍ കൂട്ടുകാരുമായി ചേര്‍ന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു ; കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, മൃതദേഹം കത്തിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

അവിഹിതബന്ധത്തിലുള്ള സ്ത്രീയുമായി ഒരുമിച്ചു ജീവിക്കാന്‍ 16 കാരന്‍ മകളെ കൊന്നു ; രണ്ടാനമ്മയുടെ മകന്‍ കൂട്ടുകാരുമായി ചേര്‍ന്ന് സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു ; കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, മൃതദേഹം കത്തിച്ചു

കൊല്‍ക്കത്ത: സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും തുടര്‍ക്കഥയായി മാറുന്ന ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നടത്തിയ കൊലപാതകങ്ങളും അതിന്റെ കാരണങ്ങളും രാജ്യത്തെ ഞെട്ടിക്കുന്നു. കൊല്‍ക്കത്തയില്‍ താനുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുമായി ഒരുമിച്ച് ജീവിക്കാന്‍ 16 കാരന്‍ കാമുകിയുടെ രണ്ടരവയസ്സുകാരി മകളെ കൊന്നു ഓടയില്‍ താഴ്ത്തിയപ്പോള്‍ കശ്മീരില്‍ 14 കാരന്‍ കൂട്ടുകാരുമായി വന്ന് രക്തബന്ധത്തില്‍ പെടാത്ത സഹോദരിയെ ബലാത്സംഗം ചെയ്തു.

കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച നടത്ത സംഭവത്തില്‍ പിടിയിലായിരിക്കുന്നത് ഒരു ചേരിനിവാസിയായ പയ്യനാണ്. ആഗസ്റ്റ് 29 ന് കാമുകിയുടെ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഓടയില്‍ താഴ്ത്തി. കുഞ്ഞിന്റെ മൃതദേഹം സെപ്തംബര്‍ 1 ാം തീയതിയായിരുന്നു കണ്ടെത്തിയത്. തന്നേക്കാള്‍ ഒട്ടേറെ പ്രായക്കൂടുതലുള്ള സ്ത്രീയുമായി അവിഹിത ബന്ധം പതിവാക്കിയിരുന്ന പയ്യന്‍ സ്ത്രീയുമായി ഒരുമിച്ച് ജീവിക്കുന്നതിന് തടസ്സമാകുന്നു എന്ന ചിന്തയെ തുടര്‍ന്നായിരുന്നു കുഞ്ഞിനെ കൊല്ലാന്‍ പദ്ധതിയിട്ടത്. കുട്ടിയെ കാണാതെ വന്നതോടെ തന്നെ മുമ്പ് കൊല്ലാന്‍ ശ്രമിച്ച മയക്കുമരുന്നിന് അടിമയായ യുവാവിനെയാണ് മാതാവ് സംശയിച്ചത്.

ഇയാള്‍ക്കെതിരേ ഇവര്‍ നല്‍കിയ പരാതിയില്‍ യുവതിയുടെ കൗമാരകാമുകനെ പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ 16 കാരന്‍ എല്ലാം തുറന്നു പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് സ്ഥിരം മദ്യപാനിയാണ്. ഇയാള്‍ അവരെ അന്വേഷിച്ചിരുന്നില്ല. തുടര്‍ന്നാണ് യുവതി പയ്യനുമായി പ്രണയത്തിലായത്. ഇവരുമായി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന പയ്യന്‍ കുഞ്ഞ് തടസ്സമാണെന്ന് വിചാരിക്കുകയായിരുന്നു.

ഈ സംഭവത്തിന് രണ്ടു ദിവസം മുമ്പായിരുന്നു കശ്മീരിലെ ഉറിയില്‍ 14 കാരന്‍ തന്റെ മൂന്ന് കൂട്ടുകാരുമായി എത്തി രക്തബന്ധത്തിലുള്ളതല്ലാത്ത സഹോദരിയെ കൂട്ട ബലാത്സംഗം ചെയ്തത്. പ്രതിയുടെ മാതാവിന്റെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവിന്റെ മകളായിരുന്നു പെണ്‍കുട്ടി.

ബാരാമുള്ളയില്‍ നടന്ന സംഭവത്തില രണ്ടു ദിവസത്തിന് ശേഷമാണ് ഉറിയിലെ കാട്ടില്‍ നിന്നും അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ ശരീരം കണ്ടെത്തിയത്്. മൃതദേഹം ആസിഡ് ഒഴിച്ചു കത്തിച്ചിരുന്നു. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. കൊലപാതകം നടത്തിയത് മകനാണെന്ന് മാതാവിന് അറിയാമായിരുന്നെന്നാണ് പോലീസ് പറഞ്ഞത്. ഈ വര്‍ഷം ആദ്യമായിരുന്നു കശ്മീരിലെ കത്തുവയില്‍ ബഹര്‍വാള്‍ സമുദായത്തില്‍ പെടുന്ന എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ച് മയക്കുമരുന്ന് നല്‍കിയ മയക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ഹിന്ദുക്കള്‍ ഏറെയുള്ള സ്ഥലത്തു നിന്നും മുസ്‌ളീം വിഭാഗത്തില്‍ പെടുന്ന ബകര്‍വാള്‍ സമുദായത്തില്‍ പെടുന്ന വീട്ടുകാരെ സ്ഥലത്ത് നിന്നും ഓടിക്കാന്‍ വേണ്ടിയിരുന്നു കൊടും ക്രൂരത നടത്തിയത്. സംഭവം ഇന്ത്യയിലും പുറത്തും വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു.



from mangalam.com https://ift.tt/2wLkmU6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages