ലണ്ടൻ: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ എസെക്സിനായുള്ള അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി ഇന്ത്യൻ താരം മുരളി വിജയ്. കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൺ വണ്ണിലെ മത്സരത്തിൽ നോട്ടിങ്ഹാംഷെയറിനെതിരെ ഇന്ത്യൻ താരം അർദ്ധ സെഞ്ചുറി നേടി. ആദ്യം ബാറ്റുചെയ്ത നോട്ടിങ്ഹാംഷെയർ 177 റൺസിന് എല്ലാവരും പുറത്തായി. 50 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് പേസർ ജാമീ പോർട്ടറുടെ ബൗളിങ്ങിന് മുന്നിൽ നോട്ടിങ്ഹാംഷെയർ 58.1 ഓവറിൽ ഓൾഔട്ടാകുകയായിരുന്നു. ഓപ്പണിങ്ങിറങ്ങിയ മുരളി വിജയും നിക്ക് ബ്രൗണും മികച്ച തുടക്കമാണ് എസെക്സിന് നൽകിയത്. ഇരുവരും 56 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബ്രൗൺ 24 റൺസിന് പുറത്തായപ്പോൾ 95 പന്തിൽ 56 റൺസാണ് മുരളി വിജയ് അടിച്ചെടുത്തത്. ഒമ്പത് ബൗണ്ടറിയും ഇതിലുൾപ്പെടുന്നു. നേരത്തെ മോശം ഫോമിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് മുരളി വിജയിയെ ഒഴിവാക്കിയിരുന്നു. ലോർഡ്സിലും എഡ്ജ്ബാസ്റ്റണിലും തിളങ്ങാനാകാതിരുന്നതോടെ അവസാന മൂന്ന് ടെസ്റ്റിനുള്ള ടീമിൽ നിന്ന് മുരളി വിജയിയെ പുറത്താക്കുകയായിരുന്നു. എഡ്ബാസ്റ്റണിൽ ആകെ 26 റൺസാണ് മുരളി വിജയ് നേടിയത്. 📸 A great half-century for Murali Vijay on his Essex debut, but the opener is out for 56. 👏#NOTvESS pic.twitter.com/4rQhtYr0WG — Essex Cricket (@EssexCricket) September 10, 2018 Content Highlghts: Murali Vijay scores half century for Essex in English County Championship
from mathrubhumi.latestnews.rssfeed https://ift.tt/2x02uFa
via
IFTTT
No comments:
Post a Comment