പി.സി ജോര്‍ജിന്റെ പ്രസ്താവന:കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

പി.സി ജോര്‍ജിന്റെ പ്രസ്താവന:കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല

കോട്ടയം: ജലന്ധർ ബിഷപ്പിനെതിരേ പരാതിനൽകിയ കന്യാസ്ത്രീയെ പി.സി. ജോർജ് എം.എൽ.എ. പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ പോലീസിന്കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല. കുറവിലങ്ങാട് എസ്.ഐയുടെ നേതൃത്വത്തിൽ മഠത്തിലെത്തിയ പോലീസ് സംഘത്തെ കാണാൻ കന്യാസ്ത്രീ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് പോലീസ് തിരിച്ചു പോയി. കന്യാസ്ത്രീക്ക് പരാതിയുണ്ടെന്ന്അറിയിച്ചാൽ എം.എൽ.എയ്ക്കെതിരെ കേസെടുക്കും. ജോർജ് ശനിയാഴ്ച കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് കന്യാസ്ത്രീയെ മോശം പദം ഉപയോഗിച്ച് വിമർശിച്ചത്. പി.സി. ജോർജിനെതിരെ നിയമസഭാ സ്പീക്കർക്കും ദേശീയ വനിതാ കമ്മിഷനും പോലീസിനും പരാതി നൽകുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു. വിവിദ പ്രസ്താവനയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻദേശീയ വനിതാ കമ്മീഷൻ പി.സി ജോർജിനോട് ആവശ്യപ്പെട്ടിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2MkEWQP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages