ഇന്ധനവില ഇന്നും കൂടി; പര്‍ഭാനിയില്‍ പെട്രോളിന് 90 കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

ഇന്ധനവില ഇന്നും കൂടി; പര്‍ഭാനിയില്‍ പെട്രോളിന് 90 കടന്നു

കോഴിക്കോട്: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചുള്ള അഖിലേന്ത്യാ ബന്ദിന് ശേഷവും പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വർധിച്ചത്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 88.62 രൂപയാണിപ്പോൾ. രാജ്യത്തുതന്നെ ഏറ്റവും ഉയർന്ന എണ്ണവിലയുള്ള മഹാരാഷ്ട്രയിലെ പർഭാനി നഗരത്തിൽ ചൊവ്വാഴ്ച പെട്രോളിന്റെ വില 90.05 രൂപയിലേക്ക് കുതിച്ചു. പ്രാദേശിക തീരുവകളും കടത്തുകൂലിയും കാരണമാണ് പർഭാനിയിൽ എണ്ണവില മറ്റിടങ്ങളിലേതിനേക്കാൾ കൂടുന്നത്. പെട്രോളിനും ഡീസലിനും ഏറ്റവുമധികം തീരുവ ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കേന്ദ്ര സംസ്ഥാന നികുതികളായി സംസ്ഥാനത്ത് പെട്രോളിനു മേൽ 65 ശതമാനത്തോളം തീരുവ നിലവിലുണ്ട്.കേന്ദ്ര നികുതിക്കു പുറമേ മഹാരാഷ്ട്ര പെട്രോളിനു മേൽ 25 ശതമാനം മൂല്യ വർധിത നികുതി ചുമത്തുന്നുണ്ട്. ഇതിനു പുറമേ സംസ്ഥാനത്ത് ഒമ്പതു രൂപ സർചാർജുമുണ്ട്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 82.86 പൈസയും ഡീസലിന്76രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77 .15 പൈസയുമാണ് ഇന്നത്തെ നിരക്ക്.ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു. അന്താരാഷ്ട്ര വിപണയിൽ എണ്ണ വില കുറഞ്ഞ സമയത്ത് കേന്ദ്ര സർക്കാർ പെട്രോളിന്റെ എക്സൈസ് തീരുവ ഗണ്യമായി വർധിപ്പിച്ചിരുന്നു. 2014-നും 16-നുമിടയ്ക്ക് ഒമ്പതു തവണകളിലായി പെട്രോളിന്റെ തീരുവയിൽ 11.77 രൂപയുടെയും ഡീസലിന്റെ തീരുവയിൽ 13.47 രൂപയുടെയും വർധനയാണ് വരുത്തിയത്. എന്നാൽ വില ഉയർന്നപ്പോൾ എക്സൈസ് തീരുവയിൽ ആകെ രണ്ടു രൂപയുടെ ഇളവാണ് നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2OdOvmk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages