ഫ്രാങ്കോ മുളയ്‌ളക്കല്‍ കുരുക്കിലേക്ക്: അന്വേഷണ സംഘത്തിനു മുന്നില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ജലന്തര്‍ ബിഷപ്പ് ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥനെ ഐജി വിളിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

ഫ്രാങ്കോ മുളയ്‌ളക്കല്‍ കുരുക്കിലേക്ക്: അന്വേഷണ സംഘത്തിനു മുന്നില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ജലന്തര്‍ ബിഷപ്പ് ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥനെ ഐജി വിളിപ്പിച്ചു

കോട്ടയം: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുരുക്ക് മുറുകുന്നു. പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതു സംബന്ധിച്ച് വൈക്കം ഡിവൈഎസ്പി ജില്ലാപോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണ സംഘത്തിനു മുന്നില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദേശിക്കുന്ന നോട്ടീസ് ബിഷപ്പിന് നല്‍കും.

ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു ഡിവൈഎസ്പി അറിയിച്ചു. അതേസമയംഇന്നു വൈകുന്നേരം കൊച്ചിയിലെത്താന്‍ ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും ഐജി നിര്‍ദേശം നല്‍കി. കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന ഐജി വിജയ് സാക്കറെ ആണ് നിര്‍ദേശം നല്‍കിയത്.

ഐജിയുമായുള്ള അന്വേഷണ സംഘത്തിന്റെ കൂടിക്കാഴ്ചയില്‍ ബിഷപ്പിനെ വിളിച്ചു വരുത്താമെന്ന് തീരുമാനിക്കും എന്നാണ് സൂചന. അറസ്റ്റ് എപ്പോഴുണ്ടാകും എന്നതാണ് ഇനി തീരുമാനിക്കേണ്ടത്. ഐജി വിജയ് സാഖറെ ഇന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കാണും. അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ. സുബാഷ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

അതേസമയം ഫ്രാന്‍കോയുടെ അറസ്റ്റ് ആവശ്യപെട്ട് ആക്ഷന്‍ കൌണ്‍സില്‍ നിരാഹാര സമരത്തിലേക്ക്. ഐജി യുടെ ഓഫീസിന്റെ മുന്നില്‍. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ എടുക്കും.



from mangalam.com https://ift.tt/2oA92X8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages