പശുവിന്റെ പേരില്‍ വീണ്ടും കൊടുംക്രൂരത, 35കാരനെ കെട്ടിയിട്ട് തല്ലിചതച്ച ശേഷം കൈകള്‍ വെട്ടിമാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

പശുവിന്റെ പേരില്‍ വീണ്ടും കൊടുംക്രൂരത, 35കാരനെ കെട്ടിയിട്ട് തല്ലിചതച്ച ശേഷം കൈകള്‍ വെട്ടിമാറ്റി

ഭോപ്പാല്‍: പശുവിന്റെ പേരില്‍ വീണ്ടും കൊടും ക്രൂരത. 35കാരനെ കെട്ടിയിട്ട് കൈകള്‍ വെട്ടിമാറ്റി. മധ്യപ്രദേശിലെ റൈസണിലാണ് സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രേം നാരായണ്‍ സാഹു എന്നയാള്‍ക്കാണ് മര്‍ദനമേല്‍ക്കേണ്ടി വന്നത്. പ്രേമിന്റെ പശുവിനെ കഴിഞ്ഞദിവസം കാണാതായിരുന്നു. തുടര്‍ന്ന് സത്തു യാദവ് എന്നയാളുടെ ഫാമില്‍ പശുവിനെ അന്വേഷിച്ച് പ്രേം കയറി. ഇതി യാദവ് കാണുകയും ഇരുവരും തമ്മില്‍ വാ്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തു.

പ്രേം യാദവിന്റെ വീടിന്റെ പരിസരത്ത് എത്തിയതോടെ ഇരുവരും പരസ്പരം അശ്ലീലം പറയുകയായരുന്നു. കാണാതായ പശുവിന്റെ പേരിലാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് യാദവും കുടുംബവും ചേര്‍ന്ന് പ്രേമിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും വാള്‍ ഉപയോഗിച്ച് കൈകള്‍ വെട്ടുകയും ചെയ്തു. ഒരു കൈ പൂര്‍ണമായും അറ്റു. അക്രമണ സമയത്ത് പ്രേം ശബ്ദം ഉണ്ടാ്കിയെങ്കിലും നാട്ടുകാരില്‍ ആരും രക്ഷിക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി പ്രേമിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്രേമിനെ കെട്ടിയിട്ടിട്ടിരുന്നിടത്ത് രക്തം തളംകെട്ടി നിന്നിരുന്നതായി പോലീസ് പറയുന്നു. അറ്റപോയ കൈകളും പോലീസ് ആശുപത്രിയില്‍ എത്തിച്ചു. അദ്ദേഹേ്‌ത്തേ പിന്നീട് ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്നും ബാക്കി മൂന്ന് പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2Py3XdE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages