രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടു തവണ വിവാഹം, രണ്ടു കുട്ടികളെ 23 കാരി മാതാവ് തെളിവില്ലാതെ കൊലപ്പെടുത്തി ; കൊല്ലാന്‍ വഴി തെരഞ്ഞത് ഇന്റര്‍നെറ്റില്‍ ; സേര്‍ച്ച് ഹിസ്റ്ററി കണ്ടെത്തിയ പോലീസ് എല്ലാം പൊളിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടു തവണ വിവാഹം, രണ്ടു കുട്ടികളെ 23 കാരി മാതാവ് തെളിവില്ലാതെ കൊലപ്പെടുത്തി ; കൊല്ലാന്‍ വഴി തെരഞ്ഞത് ഇന്റര്‍നെറ്റില്‍ ; സേര്‍ച്ച് ഹിസ്റ്ററി കണ്ടെത്തിയ പോലീസ് എല്ലാം പൊളിച്ചു

അലാസ്‌ക: മക്കളെ തെളിവില്ലാതെ കൊലപ്പെടുത്താന്‍ ഇന്റര്‍നെറ്റില്‍ വഴികള്‍ പരതിയത് മാതാവിനെ കുടുക്കി. അലാസ്‌ക്കയില്‍ നടന്ന സംഭവത്തില്‍ രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടു ബന്ധങ്ങളിലുള്ള രണ്ടു കുട്ടികളെയാണ് ഇവര്‍ കൊന്നത്. രണ്ടാമത്തെ കുട്ടി മരിക്കുന്നതിന് മുമ്പായി ഇവര്‍ അത്യാഹിത വിഭാഗത്തിലേക്കും കുട്ടിയുടെ പിതാവിനെയും ബന്ധുക്കളെയും വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സ്റ്റഫാനി ലാഫൗണ്ടെന്‍ എന്ന യുവതിയാണ് പിടിയിലായത്. 2017 നവംബറില്‍ നടന്ന സംഭവത്തില്‍ രണ്ടാമത്തെ ബന്ധത്തിലുള്ള തന്റെ 13 മാസം പ്രായമുള്ള കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് ഇവര്‍ അത്യാഹിത സേവന വിഭാഗത്തെയും കുട്ടിയുടെ പിതാവിനെയും വിവരം വിളിച്ചു പറയുകയായിരുന്നു.

ഓടിയെത്തിയ ഭര്‍ത്താവ് കുട്ടിയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇതിനകം കുട്ടി മരിക്കുകയും ചെയ്തു. ആദ്യ കുട്ടിയും ഒരു വര്‍ഷം മുമ്പ് മരിച്ചതിനാല്‍ ഇക്കാര്യത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഇന്റര്‍നെറ്റില്‍ തെളിവില്ലാതെ കൊലപ്പെടുത്താനുള്ള വഴികള്‍ തെരഞ്ഞതായി പോലീസ് കണ്ടെത്തി. ''എങ്ങിനെ കഴുത്തു ഞെരിക്കാം'', '' തെളിവില്ലാതെ എങ്ങിനെ മനുഷ്യരെ കൊല്ലാം'', ''എങ്ങിനെ ഒന്നാന്തരം കൊലപാതകം നടത്താം'' എന്നിങ്ങനെയുള്ള വാക്കുകള്‍ സ്‌റ്റെഫാനിയുടെ സേര്‍ച്ച് ഹിസ്റ്ററിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

നേരത്തേ 2015 ല്‍ ആദ്യബന്ധത്തിലെ നാലുമാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിലും മരണം സംഭവിക്കും മുമ്പ് സ്‌റ്റെഫാനി കുട്ടി ശ്വസിക്കുന്നില്ലെന്ന് വിളിച്ചു പറഞ്ഞ് സഹായം തേടിയിരുന്നതായി പോലീസ് കണ്ടെത്തി. അന്ന് അത് അപകടമരണം എന്ന നിലയില്‍ അന്വേഷണം നടത്താതെ തള്ളുകയായിരുന്നു. എന്നാല്‍ രണ്ടു കേസുകളിലെയും സാമ്യതയാണ് ഇത്തരം ഒരു അന്വേഷണത്തിലേക്ക് പോലീസിനെ വിട്ടത്. വ്യാഴാഴ്ചയാണ് 23 കാരിയായ സ്‌റ്റെഫാനിയെ അറസ്റ്റ് ചെയ്തത്. 99 വര്‍ഷം വരെ തടവും അഞ്ചുലക്ഷം ഡോളര്‍ വരെ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുട്ടികളുടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ കടന്നു വരാതിരുന്നതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ആദ്യ കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയും ശരീരത്ത് ഒരു തരത്തിലുമുള്ള പരിക്കുകള്‍ ഉണ്ടായിരുന്നുമില്ല.

അന്വേഷണത്തില്‍ സഹായം തേടുന്നതിന് ഒരു മണിക്കൂര്‍ മുമ്പായി മാതാവ് ഇന്റര്‍നെറ്റില്‍ കൊല്ലാനുള്ള വഴികള്‍ പരതിയതായി കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടാതെ കൊല്ലാനുള്ള 16 വഴികള്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കപ്പെട്ടിരുന്നു. സ്‌റ്റെഫാനിയുടെ നാലുമാസം പ്രായമുള്ളപ്പോള്‍ കൊലപ്പെടുത്തിയ കുട്ടിയുടെ പിതാവ് ഒരു സൈനികനായിരുന്നു. ഇയാള്‍ക്കോ 13 മാസം പ്രായമുള്ള കുട്ടിയുടെ പിതാവായ രണ്ടാം ഭര്‍ത്താവിനോ സ്‌റ്റെഫാനിയുടെ കുറ്റകൃത്യത്തെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല.



from mangalam.com https://ift.tt/2LWN2ze
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages