അലുമിനിയം ചെമ്പിലിരുന്ന് തുഴഞ്ഞ് കുട്ടികളുടെ സാഹസിക യാത്ര സ്‌കൂളിലേക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

അലുമിനിയം ചെമ്പിലിരുന്ന് തുഴഞ്ഞ് കുട്ടികളുടെ സാഹസിക യാത്ര സ്‌കൂളിലേക്ക്‌

ബിശ്വനാഥ്: അസമിലെ ബിശ്വനാഥ് ജില്ലയിലെ സൂട്ടി എന്ന ചെറു ഗ്രാമം. ഇവിടെ പാലമില്ല, ബോട്ടില്ല. ഇവിടുത്തെ കുട്ടികൾക്ക് സ്കൂളിൽ പോകാനും വരാനും വലിയൊരു പുഴ കടക്കണം. വേറെ വഴിയില്ല. അലുമിനിയം ചെമ്പുകളിൽ കയറിസ്വന്തം നിലയിൽ കൈകൊണ്ട് തുഴഞ്ഞാണ് അവരുടെ യാത്ര. ജീവൻ പണയം വെച്ച് കുട്ടികളുടെ സാഹസിക സ്കൂൾ യാത്രയുടെ വീഡിയോയാണ് വെള്ളിയാഴ്ച്ച സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. സ്കൂൾ ബാഗുകളേന്തി പുഴക്കരയിലെത്തി ചെമ്പുകളോരോന്നായി പുഴയിലേക്കിറക്കി ബാഗ് വെച്ച് അതിൽ കയറിയിരുന്ന് തുഴയുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതു നിത്യ സംഭവമാണെന്നും കുട്ടികൾ സ്ഥിരമായി സ്കൂളിലെത്തുന്നതും തിരിച്ചു വീടുകളിലേക്ക് മടങ്ങുന്നതും ഇങ്ങനെ തന്നെയാണെന്നും ഇവർ പഠിക്കുന്ന പ്രൈമറി സ്കൂളിലെ ടീച്ചർ പറഞ്ഞു. മുമ്പ് വാഴ കൊണ്ടു അവർ തന്നെ നിർമ്മിച്ച തോണികളിലായിരുന്നു പുഴ കടന്നിരുന്നത്. പ്രദേശത്തെങ്ങും ഒരു റോഡു പോലുമില്ല. ഇങ്ങനെയൊരു പ്രദേശത്തൊരു സർക്കാർ സ്കൂൾ എങ്ങനെ വന്നുവെന്നത് അതിശയമാണെന്നും ഈ പ്രദേശത്തെ ജനപ്രതിനിധിയും ബിജെപി നേതാവുമായപ്രമോദ് ബോർത്താക്കൂർ എഎൻഐയോട് പറഞ്ഞു. ഇവിടെ പിഡബ്ല്യുഡി റോഡില്ല, എങ്ങനെയാണ് ഇങ്ങനെ ദ്വീപ് പോലൊരു സ്ഥലത്ത് സർക്കാർ സ്കൂൾ പണിതത്. കുട്ടികൾക്കായി ഒരു ബോട്ട് ഏർപ്പാടാക്കാവുന്നതേയുള്ളൂ, ജില്ലാ അധികാരികളുമായി ബന്ധപ്പെട്ട് സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ആവശ്യപ്പെടുമെന്നും പ്രമോദ് ബോർത്താക്കൂർ പറഞ്ഞു. #WATCH Students of a primary govt school in Assams Biswanath district cross the river using aluminium pots to reach their school. pic.twitter.com/qeH5npjaBJ — ANI (@ANI) September 27, 2018


from mathrubhumi.latestnews.rssfeed https://ift.tt/2DDfrLy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages